Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.പി.പി വിമതർ...

എൻ.പി.പി വിമതർ യൂടേണടിച്ചു; മണിപ്പൂരിൽ ബി.ജെ.പിക്ക്​ ആശ്വാസം

text_fields
bookmark_border
എൻ.പി.പി വിമതർ യൂടേണടിച്ചു; മണിപ്പൂരിൽ ബി.ജെ.പിക്ക്​ ആശ്വാസം
cancel

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​​ ഷായുമായും നടത്തിയ കൂടിക്കാഴ്​ചയുടെ അടിസ്​ഥാനത്തിൽ നാഷനൽ പീപ്​ൾസ്​ പാർട്ടി വിമതരുടെ മനസുമാറിയതോടെ മണിപ്പൂരിൽ ബി.ജെ.പിക്ക്​ ആശ്വാസം. മേഘാലയ മുഖ്യമന്ത്രിയും എൻ.പി.പി നേതാവുമായ കോൺറാഡ്​ സാങ്​മയുടെ പാർട്ടി ബി.ജെ.പി സർക്കാറിനുള്ള പിന്തുണ തുടരുമെന്ന്​ ബി.ജെ.പി നേതാവ്​ ഹിമാന്ദ ബിശ്വ ശർമ ട്വീറ്റ്​ ചെയ്​തു. വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിലെ ബി.ജെ.പിയുടെ ട്രബ്​ൾഷൂട്ടറായ ഹിമാന്ദയുടെയും സാങ്​മയുടെയും ശ്രമഫലമായാണ്​ വിമതർ മുൻതീരുമാനത്തിൽ നിന്നും യൂടേണടിച്ചത്​.

മൂന്നു ബി.ജെ.പി. എം.എല്‍.എ.മാര്‍ കോണ്‍ഗ്രസില്‍ ചേരുകയും എൻ.പി.പിയില്‍ നിന്നുള്ള നാലു മന്ത്രിമാരും ഒരു തൃണമൂല്‍ കോൺഗ്രസ്​ എം.എല്‍.എ.യും സ്വതന്ത്ര എം.എല്‍.എ.യും പിന്തുണ പിന്‍വലിച്ചതോടെയാണ്​ എൻ. ബിരേൻ സിങ്ങി​െൻറ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ന്യൂനപക്ഷമായത്​.

മുൻ ഉപമുഖ്യമന്ത്രി വൈ. ജോയ്​കുമാർ സിങ്​ രാജിവെച്ചവരിൽ ഉൾപെടും. ബി.ജെ.പി സേചാധിപത്യപരമായി പെരു​മാറുന്നുവെന്ന്​ ചുണ്ടിക്കാട്ടിയായിരുന്നു എൻ.പി.പി എം.എൽ.എമാർ കൂടുമാറിയത്​. സർക്കാർ രൂപവൽക്കരിക്കാനുള്ള കോൺഗ്രസി​െൻറ മോഹങ്ങൾ കാറ്റിൽ പറത്തിയാണ്​ വിമതർ വീണ്ടും കളംമാറിച്ചവിട്ടിയത്​. സർക്കാർ രൂപവൽക്കരിക്കാനുള്ള കോൺഗ്രസ്​ ശ്രമങ്ങൾക്കിടെ മുൻമ​ുഖ്യമന്ത്രി ഇബോബി സിങ്ങിനെ അനധികൃത സ്വത്ത്​ സമ്പാദന കേസിൽ സി.ബി.ഐ ചോദ്യം ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manipurAmit ShaN Biren SinghHimanta Biswa SarmaConrad SangmaNPP rebelsnational people's party
Next Story