Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്ര: സ്ഥാനാർഥി...

മഹാരാഷ്​ട്ര: സ്ഥാനാർഥി പട്ടികയുമായി ബി.ജെ.പിയും ശിവസേനയും

text_fields
bookmark_border
Amit-shah-and-fatnavis
cancel

മും​ബൈ: 21ന് ​ന​ട​ക്കു​ന്ന മ​ഹാ​രാ​ഷ്​​ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ സ്ഥാ​നാ​ര്‍ഥി പ​ട്ടി​ക ശി​വ​സേ​ന​യും ബി.​ജെ.​പി​യും പു​റ​ത്തു​വി​ട്ടു. ഇ​രു പാ​ര്‍ട്ടി​ക​ളും വെ​വ്വേ​െ​റ​യാ​ണ് സ്ഥാ​നാ​ര്‍ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ട്നാ​വി​സ്​ ഉ​ൾ​പ്പെ​ടെ 125 സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ പേ​ര് ബി.​ജെ.​പി പു​റ​ത്തു​വി​ട്ട​പ്പോ​ള്‍ ആ​ദ്യം സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ പേ​രി​ല്ലാ​തെ 124 മ​ണ്ഡ​ല​ങ്ങ​ളു​ടെ പേ​രാ​ണ് ശി​വ​സേ​ന പു​റ​ത്തു​വി​ട്ട​ത്. പി​ന്നീ​ട് താ​ക്ക​റെ പൗ​ത്ര​ന്‍ ആ​ദി​ത്യ താ​ക്ക​റെ അ​ട​ക്കം 70 സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ പ​ട്ടി​ക​യും പു​റ​ത്തു​വി​ട്ടു.

ഒ​ന്നി​ച്ച് മ​ത്സ​രി​ക്കു​മെ​ന്ന് ഉ​ദ്ധ​വ് താ​ക്ക​റെ​യും ഫ​ട്നാ​വി​സും മ​റ്റു ചെ​റു​പാ​ര്‍ട്ടി നേ​താ​ക്ക​ളും ഒ​പ്പു​വെ​ച്ച ക​രാ​ര്‍ പു​റ​ത്തു​വി​ട്ടെ​ങ്കി​ലും എ​ത്ര സീ​റ്റു​ക​ള്‍ പ​ങ്കു​വെ​ക്കു​മെ​ന്ന​തി​ല്‍ ഇ​നി​യും വ്യ​ക്ത​ത​യി​ല്ല. 126 സേ​ന​ക്കും 18 ചെ​റു​ക​ക്ഷി​ക​ള്‍ക്കും ന​ല്‍കി ശേ​ഷി​ച്ച 144 സീ​റ്റു​ക​ളി​ല്‍ ബി.​ജെ.​പി മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. 10 ഓ​ളം സി​റ്റി​ങ് എം.​എ​ല്‍.​എ​മാ​രെ ഒ​ഴി​വാ​ക്കി​യാ​ണ് ബി.​ജെ.​പി​യു​ടെ ആ​ദ്യ പ​ട്ടി​ക.

മു​തി​ര്‍ന്ന നേ​താ​വും മു​ന്‍മ​ന്ത്രി​യു​മാ​യ ഏ​ക്നാ​ഥ് ഖ​ഡ്സെ, മ​ന്ത്രി​മാ​രാ​യ വി​നോ​ദ് താ​വ്ഡെ, പ്ര​കാ​ശ് മേ​ത്ത എ​ന്നി​വ​രു​ടെ പേ​രു​ക​ള്‍ ആ​ദ്യ പ​ട്ടി​ക​യി​ല്‍ ഇ​ല്ല. ത​ന്നെ ത​ഴ​ഞ്ഞ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഖ​ഡ്സെ മു​ക്തി ന​ഗ​റി​ല്‍ മ​ത്സ​രി​ക്കാ​ന്‍ തി​ങ്ക​ളാ​ഴ്ച പ​ത്രി​ക സ​മ​ര്‍പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtra electionmalayalam newsindia newsCandidate listBJP
News Summary - BJP releases first Maharashtra election candidate list -india news
Next Story