Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

രാഷ്​ട്രീയപാർട്ടികൾക്കുള്ള സംഭാവന: സിംഹഭാഗവും ലഭിച്ചത്​ ബി.ജെ.പിക്ക്​

text_fields
bookmark_border
രാഷ്​ട്രീയപാർട്ടികൾക്കുള്ള സംഭാവന: സിംഹഭാഗവും ലഭിച്ചത്​ ബി.ജെ.പിക്ക്​
cancel

ന്യൂഡൽഹി: 2017-18 വർഷത്തിൽ രാഷ്​ട്രീയപാർട്ടികൾക്ക്​ ലഭിച്ച സംഭാവനയുടെ സിംഹഭാഗവും കിട്ടിയത്​ ബി.ജെ.പിക്ക്​. 20,000 രൂ പക്ക്​ മുകളിലുള്ള സംഭാവനയുടെ കണക്കുകളാണ്​ പുറത്ത്​ വന്നത്​. ഇത്തരത്തിലുള്ള സംഭാവനയുടെ 93 ശതമാനമാണ്​ ബി.ജെ.പിക്ക്​ ലഭിച്ചത്​.

അസോസിയേഷൻ ഒാഫ്​ ഡെമോക്രാറ്റിക്​ റിഫോംസ്​ എന്ന സംഘടനയുടെ കണക്കനുസരിച്ച്​ 469.89 കോടിയാണ്​ രാഷ്​ട്രീയപാർട്ടികൾക്ക്​ കഴിഞ്ഞ വർഷം സംഭാവനയായി ലഭിച്ചത്​. ഇതിൽ 437.04 കോടിയും കിട്ടിയത്​ ബി.ജെ.പിക്കായിരുന്നു.

കോൺഗ്രസിന്​ 26.6 കോടിയും എൻ.സി.പിക്ക്​ 2.087 കോടിയും സി.പി.എമ്മിന്​ 2.756 കോടിയും സി.പി.​െഎക്ക്​ 1.146 കോടിയും തൃണമൂൽ കോൺഗ്രസിന്​ 0.20 കോടിയും സംഭാവനയായി ലഭിച്ചു. 20,000 രൂപക്ക്​ മുകളിൽ സംഭാവന ലഭിച്ചിട്ടില്ലെന്നാണ്​ ബി.എസ്​.പിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷവുമായി താരത്മ്യം ചെയ്യു​േമ്പാൾ രാഷ്​ട്രീയപാർട്ടികൾക്ക്​ ലഭിച്ച സംഭാവനയിൽ 20 ശതമാനത്തി​​​െൻറ കുറവുണ്ടായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiamith shamalayalam newsBJPBJP
News Summary - BJP Received 93% of Total Donations to National Parties in 2017-18-india news
Next Story