ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പി തയാർ-ഫട്നാവിസ്
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പിസന്നദ്ധമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. വായ്പ എഴുതിത്തള്ളാനാവശ്യപ്പെട്ടു കൊണ്ട് കർഷകർ നടത്തുന്ന പ്രക്ഷോഭം ഇടക്കാല തെരഞ്ഞെടുപ്പിന് ഇടയാക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചിലർ പിന്തുണ പിൻവലിച്ച് സർക്കാറിനെ തള്ളിയിടുമെന്ന് പറയുന്നുണ്ട്. തങ്ങൾ ഇടക്കാല തെരഞ്ഞെടുപ്പിെന നേരിടാൻ തയാറാണ്. തെരഞ്ഞെടുപ്പിനെ നേരിടാൻ നിർബന്ധിച്ചാലും ബി.ജെ.പി വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായ്പ എഴുതി തള്ളിയിെല്ലങ്കിൽ സർക്കാറിനുള്ള പിന്തുണ ശിവസേന പിൻവലിക്കുമെന്ന് േനരത്തെ ശിവേസന എം.പി സഞ്ജയ് റൗട്ട് പറഞ്ഞിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
