ബംഗളൂരു: ബി.ജെ.പിയും അവരുടെ മന്ത്രിമാരും എം.എൽ.എമാരെ പണം െകാടുത്ത് വാങ്ങാൻ നടക്കുകയാണെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. കേന്ദ്രസർക്കാറിെൻറ നിലപാട് ജനങ്ങൾക്കറിയാവുന്നതാണ്. അതിനാൽ എം.എൽ.എമാരെ സുരക്ഷിതരാക്കുക എന്നതാണ് തങ്ങളുടെ പദ്ധതി. ബി.ജെ.പിക്ക് ആവശ്യമായ ഭൂരിപക്ഷമില്ല. എന്നിട്ടും ഗവർണർ എങ്ങനെയാണ് പെരുമാറിയത്. ഗവർണർ തെൻറ സ്ഥാനം ദുരുപയോഗം ചെയ്തുവെന്നും കുമാരസ്വാമി ആരോപിച്ചു.
പിതാവ് എച്ച്.ഡി ദേവഗൗഡയോട് ഒരപേക്ഷയേ ഉള്ളൂ. പാർട്ടിയുടെ നേതൃത്വം ഏെറ്റടുത്ത് എല്ലാ പ്രാദേശിക പാർട്ടികളുമായി സംസാരിക്കണമെന്നാണ് അപേക്ഷ. എങ്ങനെയാണ് ജനാധിപത്യ സംവിധാനങ്ങളെ ബി.ജെ.പി തകർക്കുന്നതെന്ന് പ്രേദശിക പാർട്ടികൾക്ക് മനസിലാക്കിക്കൊടുക്കണം. രാജ്യതാത്പര്യം സംരക്ഷിക്കാൻ ഒരുമിച്ചു നിൽക്കണമെന്നും കുമാരസ്വാമി പറഞ്ഞു.