Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
BJP poster on slum dwellers shows Tamil writer Perumal Murugan
cancel
Homechevron_rightNewschevron_rightIndiachevron_rightഹിന്ദുത്വ ഭീഷണി മൂലം...

ഹിന്ദുത്വ ഭീഷണി മൂലം എഴ​ുത്ത്​ നിർത്തിയ പെരുമാൾ മുരുകന്‍റെ ചിത്രവുമായി ബി.ജെ.പി പോസ്റ്റർ

text_fields
bookmark_border

ന്യൂഡൽഹി: ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്ന്​ എഴുത്ത്​ നിർത്തിയ തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന്‍റെ ചിത്രവുമായി ബി.ജെ.പിയുടെ പരസ്യ ബാനറ​ുക​ളും പോസ്റ്ററുകളും. ഡൽഹി ബി.ജെ.പിയുടെ കീഴിൽ നടത്തിയ ജുഗ്ഗി സമ്മാൻ യാത്രയുടെ പോസ്റ്ററിലും ബാനറിലുമാണ്​ ​െപരുമാൾ മുരുകന്‍റെ ചിത്രം ഇടംപിടിച്ചിരിക്കുന്നത്​.

അടുത്ത വർഷം നടക്കാനിരിക്കുന്ന ഡൽഹി മുനിസിപ്പൽ ​േകാർപറേഷൻ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ​േചരി നിവാസികളെ ലക്ഷ്യമിട്ട്​ ബി.ജെ.പി നടത്തുന്നതാണ്​ ജുഗ്ഗി സമ്മാൻ യാത്ര. േചരി നിവാസികളെ പ്രതിനിധീകരിക്കുന്ന തരത്തിലാണ്​ പെരുമാൾ മുരുകന്‍റെ ചിത്രം പോസ്റ്ററിലും ബാനറിലും ഉൾപ്പെടുത്തിയിരിക്കുന്നത്​. ഡൽഹി ബി.ജെ.പിയുടെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച ചിത്രത്തിലും പരിപാടിയുടെ ബാനറിലും പെരുമാൾ മുരുകന്‍റെ ചിത്രം കാണാം. ​

അതേസമയം പോസ്റ്ററിൽ പെരുമാൾ മുരുകന്‍റെ ചിത്രം ഉൾപ്പെട്ടത്​ പരിശോധിക്കുമെന്ന്​ അറിയിച്ച്​ ഡൽഹി വൈസ്​ പ്രസിഡന്‍റ്​ രാജൻ തിവാരി രംഗത്തെത്തി. എന്താണ്​ സംഭവിച്ചതെന്ന്​ ഡിസൈൻ ടീമുമായി പരിശോധിച്ച്​ കണ്ടെത്തുമെന്നും തിവാരി പറഞ്ഞു.


'ഞാൻ ചേരി നിവാസികളിൽ ഉൾപ്പെട്ട വ്യക്തിയാണ്​. അതിനാൽ ഞാൻ സന്തുഷ്​ടനാണ്​. അവർക്കൊപ്പം ഇടംപിടിച്ചതിൽ സന്തോഷം' -ബി.ജെ.പി പോസ്റ്ററിൽ ഇടംപിടിച്ചതിനെക്കുറിച്ച്​ പെരുമാൾ മുരുകൻ ഇന്ത്യൻ എക്​സ്​പ്രസിനോട്​ പ്രതികരിച്ചു.

നിരവധി നോവലുകളും ചെറുകഥകളും തമിഴിൽ രചിച്ച വ്യക്തിയാണ്​ പെരുമാൾ മുരുകൻ. അതേസമയം, ഹിന്ദുത്വ സംഘടനകളുടെ ഭീഷണി നേരിടേണ്ടിവന്ന പെരുമാൾ മുരുകന്‍റെ ചിത്രം ​ബി.ജെ.പി പോസ്റ്ററിൽ ഇടംപിടിച്ചതിനെതിരെ നിരവധിപേർ രംഗത്തെത്തി.

മുരുകന്‍റെ 'മാതൊരുഭഗൻ' (അർധനാരീശ്വരൻ) എന്ന നോവലിനെതിരെ തമിഴ്​നാടിന്‍റെ വിവിധ പ്രദേശങ്ങളിൽ ഉൾപ്പെടെ ഹിന്ദുത്വ സംഘടനകൾ പ്രത​ിഷേധവുമായി രംഗത്തെത്തിയിരുന്നു. പുസ്​തക​ത്തിന്‍റെ പതിപ്പുകൾ കത്തിക്കുകയും ഭീഷണിയെ തുടർന്ന്​ അദ്ദേഹത്തിന്​ നാടുവിടേണ്ടിവരികയും ചെയ്​തിരുന്നു. തുടർന്ന്​ ​േനാവലിലെ വിവാദ ഭാഗങ്ങൾ നീക്കം ചെയ്യാമെന്നും വിപണിയിൽ ബാക്കിയുള്ള കോപ്പികൾ പിൻവലിക്കാമെന്നും പെരുമാൾ മുരുകൻ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ താൻ എഴുത്തുനിർത്തുകയാണെന്ന്​ പെരുമാൾ മുരുകൻ അറിയിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Perumal MuruganBJP
News Summary - BJP poster on slum dwellers shows Tamil writer Perumal Murugan
Next Story