Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പി മതരാഷ്ട്രീയം കളിക്കുന്നു- രാജ് താക്കറെ
text_fieldsbookmark_border
മുംബൈ: തെരഞ്ഞെടുപ്പ് വിജയത്തിനായി ബി.ജെ.പി മതരാഷ്ട്രീയം കളിക്കുകയാണെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ. വോട്ട് ലഭിക്കുന്നതിനായി ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിൽ സ്പർധയുണ്ടാക്കുന്നു. വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി മതത്തെ ഉപയോഗിക്കുകയാണെന്നും രാജ് താക്കറെ പറഞ്ഞു. വിക്രോലിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമ ക്ഷേത്ര വിഷയത്തിൽ കലാപമുണ്ടാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. രാമ ക്ഷേത്രം നിർമിക്കണം. എന്നാൽ തെരഞ്ഞെടുപ്പിന് മുേമ്പ അത് നിർമിക്കണമെന്ന് പറയുന്നില്ല. ക്ഷേത്രമാണ് ആവശ്യമെങ്കിൽ അത് നിർമിക്കുന്നത് തെരഞ്ഞെടുപ്പിന് മുേമ്പാ ശേഷമോയെന്ന് നോക്കേണ്ടതില്ലെന്നും താക്കറെ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
