ഝാർഖണ്ഡിൽ അഞ്ചു പ്രതിപക്ഷ എം.എൽ.എമാർ ബി.ജെ.പിയിൽ േചർന്നു
text_fieldsറാഞ്ചി: ഈ വർഷാവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഝാർഖണ്ഡിൽ അഞ്ചുപ്രതി പക്ഷ എം.എൽ.എമാർ ബി.ജെ.പിയിൽ േചർന്നു. കോൺഗ്രസിലെ സുഖ്ദേവോ ഭഗത്, മനോജ് യാദവ്, ഝാർഖണ്ഡ് മുക്തി മോർച്ചയുടെ കുനാൽ സാരംഗി, ജെയ്പ്രകാശ് ഭായ് പട്ടേൽ, സ്വതന്ത്ര എം.എൽ.എ ഭാനു പ്രതാപ് സാഹി എന്നിവരാണ് പാർട്ടിയിൽ ചേർന്നതെന്ന് ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു.
മുഖ്യമന്ത്രി രഘുഭർ ദാസിെൻറ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാർട്ടി പ്രവേശനം. ഇതോടെ 81 അംഗ നിയമസഭയിൽ പാർട്ടിയുടെ സീറ്റ് 48 ആയി വർധിച്ചു. ഝാർഖണ്ഡിലെ മുൻ പൊലീസ് മേധാവി ദിനേഷ്കുമാർ പാണ്ഡെയും മുൻ ഐ.എ.എസ് ഓഫിസർ സുചിത്ര സിൻഹയും അടുത്തിടെ ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
