Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​...

കോൺഗ്രസ്​ എം.എൽ.എക്ക്​ ബി​.ജെ.പി വാഗ്​ദാനം ചെയ്യുന്നത്​ 15 കോടി -അശോക്​ ഗെഹ്​ലോട്ട്​ 

text_fields
bookmark_border
കോൺഗ്രസ്​ എം.എൽ.എക്ക്​ ബി​.ജെ.പി വാഗ്​ദാനം ചെയ്യുന്നത്​ 15 കോടി -അശോക്​ ഗെഹ്​ലോട്ട്​ 
cancel

ജയ്​പൂർ: ബി.ജെ.പി രാഷ്​ട്രീയം കളിച്ച്​ ത​​​െൻറ സർക്കാറിനെ താഴെയിറക്കാൻ ​​ശ്രമിക്കുന്നതായി രാജസ്​ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​. കോൺഗ്രസ്​ എം.എൽ.എമാരെ അവർ വില​െക്കടുക്കാൻ ശ്രമിക്കുകയാണെന്നും ഒരു കോൺഗ്രസ്​ എം.എൽ.എക്ക്​ 10 മുതൽ 15 കോടി വരെ വാഗ്​ദാനം ചെയ്​തതായും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ചീഫ്​ വിപ്പ്​ മഹേഷ്​ ​േജാഷി സ്​​പെഷൽ ഓപറേഷൻസ്​ ​ഗ്രൂപ്പിനും ആൻറി കറപ്​ഷൻ ബ്യൂറോക്കും പരാതി നൽകി. 

‘മഹാരാഷ്​ട്രയിലും കർണാടകയിലും മധ്യപ്രദേശിലും ഗുജറാത്തിലും ബി.ജെ.പി ഇത്തരം കുതിരക്കച്ചവടം നടത്തിയിരുന്നു. രാജസ്​ഥാനിലും അത്​ ആവർത്തിക്കാൻ പരിശ്രമിച്ചെങ്കിലും തടസ്സമായിരുന്നു ഫലം. അന്വേഷണത്തിൽ സത്യം കണ്ടെത്ത​ട്ടേ’ -മഹേഷ്​ ജോഷി പറഞ്ഞു. 

തെക്കൻ രാജസ്​ഥാനിലെ കുശാൽഗഡിലെ ഒരു എം.എൽ.എയെ ബി.ജെ.പി സ്വാധീനിക്കാൻ ശ്രമിച്ചതായാണ്​ വിവരം. ബി.ജെ.പി ജനാധിപത്യത്തെ വെല്ലുവിളിക്കാൻ ശ്രമിക്കുകയാണെന്നും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്ത സർക്കാറിനെ താഴെയിറക്കാൻ രാഷ്​ട്രീയം കളിക്കുകയാണെന്നും എം.എൽ.എമാരിൽ ഒരാൾ പറഞ്ഞു. അതേസമയം സംഭവത്തിൽ ബി.ജെ.പി പ്രതികരിച്ചിട്ടില്ല. 

ബി.ജെ.പി രാഷ്​ട്രീയ തന്ത്രങ്ങൾ പ്രയോഗിക്കുമെന്ന കാരണത്താൽ കഴിഞ്ഞ ആഴ്​ച ചീഫ്​ വിപ്പും ഡെപ്യൂട്ടി ചീഫ്​ വിപ്പ്​ മഹേന്ദ്ര ചൗധരിയും ചേർന്ന്​ എം.എൽ.എമാരെക്കൊണ്ട്​ സത്യപ്രസ്​താവന ഒപ്പിട്ടുവാങ്ങിയിരുന്നു. 24 എം.എൽ.എമാർ പ്രസ്​താവനയിൽ ഒപ്പുവെക്കുകയും ചെയ്​തു. 

എന്തു തരത്തിലുള്ള പ്രകോപനമുണ്ടായാലും ഒരു കോൺഗ്രസ്​ എം.എൽ.എപോലും ബി.ജെ.പിയിലേക്ക്​ ചാടില്ലെന്നും കോൺഗ്രസ്​ സർക്കാർ കാലാവധി തികക്കുമെന്ന​ും രാജ്യസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ഒപ്പുവെച്ച പ്രസ്​താവനയിൽ പറയുന്നു. 

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressCongress MLAsAshok GehlotBJP
News Summary - BJP Offering MLAs 15 Crore, Trying To Topple Government Ashok Gehlot -India news
Next Story