Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Akhilesh Yadav
cancel
Homechevron_rightNewschevron_rightIndiachevron_rightഇ.ഡിയും ഐ.ടിയുമായി...

ഇ.ഡിയും ഐ.ടിയുമായി സഖ്യം ചേർന്ന്​ ബി.ജെ.പി എസ്​.പിയെ അപകീർത്തിപ്പെടുത്തുന്നു -അഖിലേഷ്​ യാദവ്​

text_fields
bookmark_border

ലഖ്​നോ: സമാജ്​വാദി പാർട്ടി നേതാവ്​ പുഷ്പരാജ്​ ജെയിനിന്‍റെ വീട്ടിലും ഓഫിസുകളിലും നടത്തിയ ആദായ നികുതി വകുപ്പ്​ പരിശോധനക്കെതിരെ അഖിലേഷ്​ യാദവ്​. സ്വന്തം സഹായിക്കെതിരെ നടത്തിയ പരിശോധനയുടെ തെറ്റ്​ ഇപ്പോൾ ബി.ജെ.പി തിരുത്തിയതായി അഖിലേഷ്​ പറഞ്ഞു. കോടികളുടെ കള്ളപ്പണം പിടിച്ചെടുത്ത കാൺപൂർ വ്യവസായി പീയുഷ്​ ജെയിനുമായി എസ്​.പിക്ക്​ യാതൊരു ബന്ധവു​മില്ലെന്നും ബി.ജെ.പിയുടെ അടുത്ത അനുയായിയുമാണെന്നായിരുന്നു അഖിലേഷിന്‍റെ പ്രതികരണം. കോടികളുടെ കള്ളപ്പണം പിടിച്ചെടുത്തതിന്​ പിന്നാലെ പീയുഷ്​ ജെയിനിൻറെ അറസ്റ്റ്​ രേഖപ്പെടുത്തിയിരുന്നു.

പെർഫ്യൂം വ്യവസായിയും സമാജ്​വാദി നേതാവുമായ പുഷ്​പരാജ്​ ജെയിനിന്‍റെ വസതിയിലും ഓഫിസുകളിലും വെള്ളിയാഴ്ചയായിരുന്നു ആദായ നികുതി വകുപ്പിന്‍റെ റെയ്​ഡ്​. കൂടാതെ നിരവധി പെർഫ്യൂം വ്യവസായികളുടെ വീട്ടിലും റെയ്​ഡ്​ നടത്തിയിരുന്നു. കനൗജ്​, കാൺപൂർ, ഡൽഹി, സൂറത്ത്​, മുംബൈ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

തന്‍റെ അനുയായികളെ പരിശോധനയിൽ കുരുക്കി പാർട്ടിയെ അപമാനിക്കാൻ ഐ.ടി, എൻഫോഴ്​സ്​മെന്‍റ്​ വകുപ്പുകളുമായി ബി.ജെ.പി കൈകോർത്തിരിക്കുകയാണെന്നും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ റാലികളിൽ ആളെക്കൂട്ടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബി.ജെ.പിയുടെ നിർദേശ പ്രകാരമാണ്​ നികുതിവകുപ്പിന്‍റെ റെയ്​ഡുകൾ. അവർക്ക്​ മുൻക്കൂട്ടി വിവരം ലഭിക്കുമെന്നും അദ്ദേഹം ആരോപിച്ചു. പുഷ്പരാജ്​ ജെയിനുമായി ബന്ധപ്പെട്ട്​ നടത്തിയ റെയ്​ഡ്​ നേരത്തേ സ്വന്തം അനുയായിയുടെ വീട്ടിൽ നടത്തിയ റെയ്​ഡിന്‍റെ നിരാശയിൽനിന്ന്​ കരകയറുന്നതിന്​ ആണെന്നും അദ്ദേഹം പറഞ്ഞു.

സമാജ്​വാദി പാർട്ടിയെ അവഹേളിക്കാൻ ഡൽഹിയിൽനിന്ന്​ ലഖ്​നോവിലേക്ക്​ എല്ലാ നേതാക്കളുമെത്തി ആദായ നികുതി വകുപ്പ്​ പരിശോധ​നയെക്കുറിച്ച്​ നുണകൾ പറയുന്നു. ഹിറ്റ്​ലർ ഭരണത്തിൽ ഒരു വിഭാഗം മാത്രമായിരുന്നു നുണപ്രചാരണം നടത്തിയത്​, എന്നാൽ രാജ്യത്ത്​ ഒരു സർക്കാർ മുഴുവൻ നുണ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samajwadi PartyAkhilesh YadavBJPKanpur IT Raid
News Summary - BJP of rectifying its earlier mistake of raiding own associate Akhilesh Yadav
Next Story