Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദലിതർക്കു വേണ്ടി ബി.ജെ.പി ഒന്നും ചെയ്യുന്നില്ലെന്ന് കോൺഗ്രസ്
text_fieldsbookmark_border
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന ബി.െജ.പി രാജ്യെത്ത ദലിത് വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി ഒന്നും െചയ്യുന്നില്ലെന്ന് കോൺഗ്രസ് വക്താവ് ടോം വടക്കൻ.
ബി.ജെ.പി ഭരണത്തിനു കീഴിൽ പിന്നാക്ക വിഭാഗക്കാർ ആൾക്കൂട്ട ആക്രമണത്തിന് ഇരയാവുകയാണ്. ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് ദലിതർക്കെതിരെ ഉയർന്നു വരുന്നത്. ദലിതർെക്കതിരെയുള്ള മർദനം രാജ്യത്ത് നടക്കുന്നു. ദലിത് നേതാവ് അംബേദ്ക്കറിനു വേണ്ടി അധര സേവനം മാത്രമാണ് ബി.ജെ.പി ചെയ്യുന്നത്.
അമിത് ഷായുടെ ഒരേയൊരു ബിസിനസ് വോട്ട് ബാങ്കാണ്. സമൂഹത്തിലെ ദുർബല വിഭാഗങ്ങർ പാർശ്വവത്ക്കരിക്കപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി നരേന്ദ്രമോദിക്കെതിരെ കഴിഞ്ഞ ദിവസം വിമർശനമുന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
