ബി.ജെ.പി നേതാവ് ഭിന്നശേഷിക്കാരെൻറ വായിൽ വടി കുത്തിത്തിരുകി
text_fieldsലക്നോ: യു.പിയിലെ സാംബാളിൽ സമാജ്വാദി പാർട്ടിക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞതിന് ബി.ജെ.പി നേതാവ് ഭിന് നശേഷിക്കാരനെ മർദിച്ചു. മർദനത്തിെൻറ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഭിന്ന ശേഷിക്കാരെൻറ വായിൽ ഒരു വടി കുത്തിത്തിരുകുന്നതും ദൃശ്യങ്ങളിലുണ്ട്. ക്രമസമാധാനലംഘനമുണ്ടാക്കി എന്നാരോപിച്ച് മർദനമേറ്റയാെള പൊലീസ് അറസ്റ്റ് ചെയ്തു.
ബി.ജെ.പി നേതാക്കളായ മുഹമ്മദ് മിയാൻ, രാജേഷ് സിംഗാൾ എന്നിവർ പ്രവർത്തകരോടൊപ്പം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ദിപേന്ദർ യാദവിനെ സന്ദർശിക്കുന്നതിനായി കലക്ടറേറ്റിൽ എത്തിയപ്പോഴാണ് സംഭവം.
ബി.ജെ.പി പ്രവർത്തകരെ കണ്ടപ്പോൾ 22കാരനായ മനോജ് ഗുജ്ജാർ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ മുദ്രാവാക്യം വിളിച്ചു. കൂടാതെ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പ്രകീർത്തിക്കുകയും ചെയ്തു. ഞാൻ അഖിലേഷിന് മാത്രമേ വോട്ട് ചെയ്യുവെന്നായിരുന്നു മനോജ് മുദ്രാവാക്യം വിളിച്ചത്.
ഇത് കേട്ടതോടെ മിയാൻ കോപാകുലനായി വാഹനത്തിൽ നിന്ന് ഒരു വടി വലിച്ചെടുത്ത് മനോജിനെ മർദിക്കാൻ തുടങ്ങി. പോരാത്തതിന് വടി ഇയാളുടെ വായിൽ കുത്തിത്തിരുകുകയും ചെയ്തു. സംഭവത്തെ കുറിച്ച് അറിഞ്ഞ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് സമാധാന അന്തരീക്ഷം തകർത്തതിന് മേനാജ് ഗുജ്ജാറിനെ അറസ്ററ് ചെയ്യാൻ ഉത്തരവിട്ടു.
മായിൻ ക്രിമിനൽ പശ്ചാത്തലമുള്ളവനാണെന്ന് സാംബാൾ എസ്.പി യമുന പ്രസാദ് പറഞ്ഞു. സംഭവം നടന്നത് കലക്ടറേറ്റ് വളപ്പിനുള്ളിൽ വെച്ചാണെന്നും അതിനാൽ മനോജ് ഗുജ്ജാറിനെ ജയിലിലടച്ചിരിക്കുകയാണെന്നും എസ്.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
