Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ramdas Athawale
cancel
Homechevron_rightNewschevron_rightIndiachevron_rightപവാറും എൻ.സി.പിയും...

പവാറും എൻ.സി.പിയും എൻ.ഡി.എയിൽ ചേരണം, മഹാരാഷ്​ട്രയിൽ സർക്കാർ രൂപീകരിക്കണം -രാംദാസ്​ അത്തേവാലെ

text_fields
bookmark_border

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എൻ.സി.പി നേതാവ്​ ശരദ്​ പവാർ കൂടിക്കാഴ്ച നടത്തിയതിന്​ പിന്നാലെ എൻ.സി.പി എൻ.ഡി.എയിൽ ചേരണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ്​ അത്തേവാലെ. ശരദ്​ പവാറിന്‍റെ എൻ.സി.പി മഹാരാഷ്​ട്രയിൽ മഹാ വികാസ്​ അഗാഡി സഖ്യത്തിൽനിന്ന്​ പിന്മാറണം. സംസ്​ഥാന തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്കൊപ്പം ചേർന്ന്​ മത്സരിച്ച്​ മഹാരാഷ്​ട്രയിൽ സർക്കാർ രൂപീകരിക്കണം -അത്തേവാലെ പറഞ്ഞു.

'ശിവസേന, കോൺഗ്രസ്, ബി.ജെ.പി തുടങ്ങിയവർ ഒരു നദിയിലെ വിവിധ തീരങ്ങളാണ്​. പക്ഷേ അവർ ഒരുമിച്ച്​ ചേരുന്നു. എന്തുകൊണ്ട്​ ബി.ജെ.പിയും എൻ.സി.പിയും ഒരുമിച്ച്​ ചേർന്നുകൂടാ? ഭരണഘടന തയാറാക്കിയ ബാബാ​സാഹേബ്​ അം​േബദ്​കർ പോലും വിവിധ വശങ്ങളിലുള്ളവരെ ഒരുമിച്ച്​ ​െകാണ്ടുവരാൻ ശ്രമിക്കുന്നു' -അത്തേവാല പറഞ്ഞു.

തീരുമാനങ്ങൾ തീർച്ചയായും തിരുത്തണമെന്ന്​ ശരദ്​ പവാർ ജിയോട്​ ഞാൻ അഭ്യർഥിക്കുന്നു. അദ്ദേഹം ശിവസേനക്ക്​ നൽകുന്ന പിന്തുണ പിൻവലിക്കണം. കോൺഗ്രസ്​ പാർട്ടി പലതവണ നിങ്ങൾക്ക്​ മുന്നറിയിപ്പ്​ നൽകി. കോൺഗ്രസിലെ നാന പ​ട്ടോൾ പലതവണ ശരദ്​ പവാറിനെതി​െര പ്രസ്​താവനകളുമായി രംഗ​ത്തെത്തി. അതിനാലാണ്​ പവാർ എൻ.ഡി.എയിൽ ചേരണമെന്ന്​ ഞാൻ ആഗ്രഹിക്കുന്നത്​- അത്തേവാലെ പറഞ്ഞു.

പവാർ മോദിയുമായി കൂടിക്കാ​ഴ്ച നടത്തിയത്​ കർഷക പ്രക്ഷോഭത്തെക്കുറിച്ച്​ സംസാരിക്കാനാണെന്ന ശിവസേന എം.പി അരവിന്ദ്​ സാവന്തിന്‍റെ പ്രസ്​താവനയോടും അത്തേവാലെ പ്രതികരിച്ചു. 'അവർ കർഷകരുടെ പ്രശ്​നങ്ങൾ ചർച്ച ചെയ്​തിട്ടുണ്ടെങ്കിൽ, അത്​ നല്ലതാണ്​. പ്രക്ഷോഭം തീർച്ചയായും അവസാനിപ്പിക്കണം. കർഷകർക്ക്​ നീതി ലഭ്യമാക്കണം. കാർഷിക നിയമങ്ങൾ എടുത്തുക​ളയേണ്ട ആവശ്യമില്ലെന്ന്​ ശരദ്​ പവാർ നേരത്തേ അവകാശപ്പെട്ടിരുന്നു. പക്ഷേ കർഷകരുടെ പ്രശ്​നങ്ങൾക്ക്​ പരിഹാരം കാണണമെന്ന്​ പറഞ്ഞിരുന്നു. ഇരുവരുടെയും സംസാരം എന്തായിരുന്നാലും ശരദ്​ പവാറും മോദിയും നല്ല സുഹ​ൃ​ത്തുക്കളായി തുടരും' -അ​േത്തവാലെ പറഞ്ഞു. ശനിയാഴ്ചയായിരുന്നു പവാറിന്‍റെയും മോദിയുടെയും കൂടിക്കാഴ്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraSharad PawarNCPRamdas AthawaleBJP
News Summary - BJP-NCP should form govt in Maharashtra, says Ramdas Athawale
Next Story