വൻ ഭൂരിപക്ഷത്തോടെ ബംഗാളിൽ സർക്കാർ രൂപീകരിക്കുമെന്ന് ബി.ജെ.പി ദേശീയ പ്രസിഡൻറ്
text_fieldsമിർസാപൂർ: പശ്ചിമ ബംഗാളിൽ വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിൻ നബിൻ. സംസ്ഥാനത്തെ വോട്ടെടുപ്പ് പുരോഗമിക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിന്ധ്യവാസിനി ക്ഷേത്രം സന്ദർശിച്ച് പ്രാർഥന നടത്തിയ ശേഷം മിർസാപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബി.ജെ.പി അധ്യക്ഷൻ.
തുടർച്ചയായ നാലാം തവണയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) അധികാരത്തിലെത്താനുള്ള ശ്രമം നടത്തുമ്പോൾ സംസ്ഥാനത്ത് ആദ്യമായി സർക്കാർ രൂപീകരിക്കാനുള്ള മോഹവുമായാണ് ബി.ജെ.പി മുന്നോട്ടുപോകുന്നത്. കടുത്ത മത്സരം നടക്കുന്ന ബംഗാളിൽ ഏപ്രിൽ 23ന് നടന്ന ആദ്യ ഘട്ടത്തിൽ 93 ശതമാനത്തിലധികം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ബംഗാളിൽ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി വിപുലമായ സേനാ വിന്യാസവും കർശനമായ നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്. മെയ് നാലിന് അന്തിമ ഫലം പുറത്തുവരുമ്പോൾ ടി.എം.സി അധികാരം നിലനിർത്തുമോ അതോ ബിജെപി മുന്നേറ്റം നടത്തുമോ എന്നറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

