Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി അധ്യക്ഷൻ...

ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡക്ക്​ കോവിഡ്​

text_fields
bookmark_border
JP Nadda
cancel
camera_alt

ജെ.പി. നഡ്ഡ

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. രോഗം സ്​ഥിരീകരിച്ച്​ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന വിവരം നഡ്ഡ തന്നെയാണ്​ ട്വിറ്ററിലൂടെ അറിയിച്ചത്​.

രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന്​ നടത്തിയ പരിശോധനയുടെ ഫലം പോസിറ്റീവായി മാറിയതായി​ അദ്ദേഹം അറിയിച്ചു​. താൻ പൂർണ ആരോഗ്യവാനായിരിക്കുന്നുവെന്നും ഡോക്​ടർമാരുടെ നിർദേശാനുസരണം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും നഡ്ഡ പറഞ്ഞു.

അടുത്ത സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ കഴിയണമെന്നും ടെസ്​റ്റ്​ നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കഴിഞ്ഞ ദിവസം ബംഗാൾ സന്ദർശനത്തിനെത്തിയ ജെ.പി. നഡ്ഡയുടെ വാഹനവ്യൂഹത്തിന്​ നേരെ ആക്രമണമുണ്ടായിരുന്നു.

ഡയമണ്ട്​ ഹാർബർ പ്രദേശത്തേക്കുള്ള യാത്രമധ്യേയാണ്​ നഡ്ഡയുയും പാർട്ടി ജനറൽ സെക്രട്ടറി കൈലാശ്​ വിജയവർഗിയ, ബംഗാൾ അധ്യക്ഷൻ ദിലീപ്​ ഘോഷ്​ എന്നിവർ സഞ്ചരിച്ച വാഹനങ്ങൾക്ക്​ നേരെ കല്ലുകളും ഇഷ്​ടികകളും ഉപയോഗിച്ച്​ ആക്രമണം അരങ്ങേറിയത്​.

സംഭവത്തിന്​ പിന്നാലെ ബംഗാൾ സർക്കാറും കേന്ദ്രവും തമ്മിലുള്ള പോര്​ രൂക്ഷമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jp nadda​Covid 19BJP
Next Story