Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പി. രാധാകൃഷ്ണൻ എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി
text_fieldsbookmark_border
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. ബി.ജെ.പി പ്രസിഡന്‍റ് ജെ.പി. നഡ്ഡയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. പാർട്ടിയുടെ പാർലമെന്‍ററി ബോർഡിന്‍റെ യോഗത്തിനുശേഷമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
ആഴ്ചകളോളം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് തീരുമാനം.
തമിഴ്നാട്ടിൽ നിന്നുള്ള ബി.ജെ.പി നേതാവായ സി.പി. രാധാകൃഷ്ണന്‍ ഝാർഖണ്ഡ് ഗവർണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്നാട് ബി.ജെ.പിയുടെ മുൻ അധ്യക്ഷനും കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരിയുമായിരുന്നു.
കഴിഞ്ഞ മാസമാണ് ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

