രൂപ ഗാംഗുലിയുടെ മകെൻറ കാർ അപകടത്തിൽപ്പെട്ടു; അമിതമായി മദ്യപിച്ചിരുന്നുവെന്ന് സാക്ഷികൾ
text_fieldsകൊല്‍ക്കത്ത: നടിയും ബി.ജെ.പി. എം.പിയുമായ രൂപ ഗാംഗുലിയുടെ മകന് ഓടിച്ച കാര്‍ അപകടത്തിൽപെട്ടു. വ്യാഴാഴ്ച അർധരാത ്രി ആകാശ് മുഖോപാധ്യായ ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചു നിൽക്കുകയായിരുന്നു. കാറിെൻറ അമിതവേഗം കണ്ട് കാല്‍നടയാത്രക്കാര്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വ്യാഴാഴ്ച രാത്രി സൗത്ത് കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗാര്‍ഡനില്‍ എം.പി.യുടെ അപ്പാര്‍ട്ട്മെൻറിന് സമീപമായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാര്‍ വളവില്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. കാറിനകത്ത് കുടുങ്ങിയ ആകാശിണെ പിതാവെത്തിയാണ് പുറത്തിറക്കിയത്. അതേസമയം, സംഭവസമയത്ത് ആകാശ് മദ്യപിച്ച നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ ആരോപിച്ചു. തുടർന്ന് ആകാശിനെ ജാദവ്പുര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
മകെൻറ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നിയമം നിയമത്തിെൻറ വഴിക്ക് പോകുമെന്ന് രൂപ ഗാംഗുലി ട്വിറ്ററിലൂടെ പ്രതികരിച്ചു. പൊലീസിനെ വിളിച്ച് എല്ലാ നിയമനടപടികളും സ്വീകരിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ രാഷ്ട്രീയമോ അനുകമ്പയോ ഉണ്ടാകില്ല. മകനെ താന്‍ സ്നേഹിക്കുന്നുണ്ട്. എന്നാല്‍, നിയമം നിയമത്തിെൻറ വഴിക്ക് പോകും -രൂപ ഗാംഗുലി ട്വീറ്റ് ചെയ്തു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും ആരെയും സഹിക്കേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.
