Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി എം.പിയുടെ മകൻ സമാജ്‌വാദി പാർട്ടിയിൽ

text_fields
bookmark_border
അഖിലേഷ് യാദവാണ് ഇക്കാര്യം അറിയിച്ചത്
ബി.ജെ.പി എം.പിയുടെ മകൻ സമാജ്‌വാദി പാർട്ടിയിൽ
cancel

അസംഗഢ് (യു.പി): ഉത്തർപ്രദേശിൽ അവസാന ഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ബി.ജെ.പി എം.പി റീത്ത ബഹുഗുണ ജോഷിയുടെ മകൻ മായങ്ക് ജോഷി സമാജ്‌വാദി പാർട്ടിയിൽ. അസംഗഢിൽ റാലിയെ അഭിസംബോധന ചെയ്യവെ എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവാണ് ഇക്കാര്യം അറിയിച്ചത്.


മകനുവേണ്ടി ലഖ്നോ കന്റോൺമെന്റ് സീറ്റ് റീത്ത ബഹുഗുണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബി.ജെ.പി പരിഗണിച്ചില്ല. മകന് ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ ലോക്‌സഭ അംഗത്വം ഉപേക്ഷിക്കുമെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ, മകന് ടിക്കറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെ പാർട്ടി തീരുമാനത്തെ മാനിക്കുന്നതായി പറഞ്ഞ് അവർ തടിയൂരി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP MP's son joins Samajwadi Party
Next Story