Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെൻററി...

പാർലമെൻററി സമിതിക​േളറെയും ബി.ജെ.പി കൈയടക്കി; കോൺഗ്രസിന്​ നാല്​ അധ്യക്ഷ പദവികൾ

text_fields
bookmark_border
rahul-gandhi-sasi-tharoor
cancel

ന്യൂഡൽഹി: ​17ാം ലോക്​സഭക്ക്​ മൂന്നു മാസം തികയാനിരിക്കേ കേന്ദ്ര സർക്കാർ പാർലമ​െൻററി സമിതികളെ പ്രഖ്യാപിച്ചു. ക ീഴ്​വ​ഴക്കങ്ങൾ ലംഘിച്ച്​ പ്രധാന സമിതികളുടെയെല്ലാം അധ്യക്ഷ സ്​ഥാനം കൈയടക്കിയ ബി.ജെ.പി കോൺഗ്രസിന്​ നാല്​ സമിത ികളുടെ അധ്യക്ഷ സ്​ഥാനങ്ങൾ നൽകി. കേരളത്തിൽനിന്നുള്ള ശശി തരൂർ എം.പി വിവര സാ​​​േങ്കതികവിദ്യ മന്ത്രാലയത്തി​​െൻറ പാർലമ​െൻററി സമിതി അധ്യക്ഷനായി.

പതിവായി പ്രതിപക്ഷ പാർട്ടി നേതാക്കൾ അധ്യക്ഷന്മാരാകാറുള്ള ധനകാര്യ, വിദേശകാ ര്യ സമിതികളിൽ ഇക്കുറി ബി.ജെ.പി തങ്ങളുടെ എം.പിമാരായ ജയന്ത്​ സിൻഹ, പി.പി. ചൗധരി എന്നിവരെ തലവന്മാരാക്കി. കഴിഞ്ഞ പ്രാ വശ്യം യഥാക്രമം വീരപ്പമൊയ്​ലിയും ശശി തരൂരും അധ്യക്ഷ സ്​ഥാനത്തുണ്ടായിരുന്ന സമിതികളാണിത്​. പബ്ലിക്​​ അക്കൗണ് ട്​സ് കമ്മിറ്റി​യുടെയും ആഭ്യന്തരം, വിവര സാ​േങ്കതികവിദ്യ, ശാസ്ത്ര സാ​േങ്കതിക-വനം പരിസ്​ഥിതി സമിതികളുടെയും അധ് യക്ഷ സ്​ഥാനമാണ്​ കോൺഗ്രസിന്​ ലഭിച്ചത്​. േലാക്​സഭയിലെ കോൺഗ്രസി​​െൻറ കക്ഷി നേതാവ്​ അധിർ രഞ്​ജൻ ചൗധരി പബ്ലിക്​ അക്കൗണ്ട്​സ്​ കമ്മിറ്റി ചെയർമാനായി. രാജ്യസഭയിലെ കോൺഗ്രസ്​ ഉപ​േനതാവ്​ ആനന്ദ്​ ശർമ ആഭ്യന്തര മന്ത്രാലയത്തിന്മേലുള്ള പാ​ർലമ​െൻററി സമിതിയുടെയും ജയറാം രമേശ്​ ശാസ്ത്ര സാ​േങ്കതിക^വനം പരിസ്​ഥിതി സമിതിയുടെയും അധ്യക്ഷന്മാരായി.

കോൺഗ്രസ്​ നേതാക്കളായ ദിഗ്​വിജയ്​ സിങ്​​, മനീഷ്​ തിവാരി, അംബിക സോണി എന്നിവർ ധനകാര്യ സമിതിയിലും ജയിലിൽ കഴിയുന്ന പി. ചിദംബരവ​ും അദ്ദേഹത്തി​​െൻറ അഭിഭാഷകൻ കപിൽ സിബലും വിദേശ മന്ത്രാലയ സമിതിയിലുമുണ്ട്​. ​അൽ​േഫാൻസ്​ കണ്ണന്താനവും പി.വി. അബ്​ദ​ുൽ വഹാബും സമാജ്​വാദി പാർട്ടിയിലെ ജയ ബച്ചനും എൻ.സി.പി നേതാവ്​ ശരദ്​ പവാറും ഇതേ സമിതിയിൽ അംഗങ്ങളായുണ്ട്​.

ശശി തരൂർ അധ്യക്ഷനായ വിവര സാ​േങ്കതിക വിദ്യ സമിതിയിൽ തൃണമൂൽ കോൺഗ്രസിലെ മഹുവ മൊയ്​ത്രയും കോൺഗ്രസിലെ കാർത്തി ചിദംബരവുമുണ്ട്​. ജയറാം രമേശ്​ അധ്യക്ഷനായ ശാസ്​ത്ര സാ​േങ്കതിക^വനം പരിസ്​ഥിതി സമിതിയിൽ മുസ്​ലിം ലീഗ്​ നേതാവ്​ ഇ.ടി. മുഹമ്മദ്​ ബഷീറും ഓൾ ഇന്ത്യ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമൂൻ നേതാവ്​ അസദുദ്ദീൻ ഉവൈസിയും ബി.ജെ.പി നേതാവ്​ സാക്ഷി മഹാരാജും സി.പി.​െഎ എം.പി ബിനോയ്​ വിശ്വമും അംഗങ്ങളാണ്​. ​ഡോ. കെ. കേശവറാവു അധ്യക്ഷനായ വ്യവസായ സമിതിയിൽ ​കേരള കോൺഗ്രസിലെ ജോസ്​ കെ. മാണി അംഗമാണ്​.

രാഹുൽ ഗാന്ധി പ്രതിരോധ സമിതിയിലും കെ. മുരളീധരനും ആ​േൻറാ ആൻറണിയും ബി.ജെ.പിയിലെ ടി.ജി. വെങ്കിടേഷ്​ അധ്യക്ഷനായ ഗതാഗത-വിനോദ സഞ്ചാര-സാംസ്​കാരിക സമിതിയിലും അംഗങ്ങളാണ്​. സുദീപ്​ ബന്ദോപാധ്യായ അധ്യക്ഷനായ ഭക്ഷ്യ ഉപഭോക്​തൃകാര്യ സമിതിയിൽ രാജ്​മോഹൻ ഉണ്ണിത്താനും അംഗമാണ്​. തൊഴിൽ സമിതിയിൽ എളമരം കരീമും ഡീൻ കുര്യാക്കോസും ​െറയിൽ​​േവ സമിതിയിൽ കൊടിക്കുന്നിൽ സുരേഷുമുണ്ട്​.
പ്രധാനമന്ത്രിക്ക്​ കീഴിലുള്ള പേഴ്​സനൽ മന്ത്രാലയത്തി​ന്​ പുറമെ നിയമ നീതിന്യായ മന്ത്രാലയം കൂടിയുള്ള സമിതിയുടെ അധ്യക്ഷൻ ബി.ജെ.പിയുടെ ഭുപേന്ദ്ര യാദവാണ്​.

ഡി.എം.കെ നേതാവ്​ കനിമൊഴി അധ്യക്ഷയായ രാസവളം മന്ത്രാലയ സമിതിയിൽ കേരളത്തിൽ നിന്നുള്ള ആർ.എസ്​.പി നേതാവ്​ എൻ.കെ. പ്രേമചന്ദ്രനും അസമിലെ എ.​െഎ.യു.ഡി.എഫ്​ നേതാവ്​ ബദ്റുദ്ദീൻ അജ്​മലും അംഗങ്ങളാണ്​. ​ ​െറയിൽവേ സമിതിയിൽ രാധാ മോഹൻ സിങ്ങും കൃഷിസമിതിയിൽ പി.സി. ഗഡ്​ഡി ഗൗഡറും ബി.ജെ.പിയു​െട അധ്യക്ഷന്മാരായി. ബി.ജെ.പി സത്യനാരായൺ ജടിയ അധ്യക്ഷനായ മാനവ വിഭവശേഷി മന്ത്രാലയ സമിതിയിൽ തൃണമൂൽ നേതാവ്​ ഡെറിക്​ ഒബ്​റേനോടൊപ്പം കേരളത്തിൽ നിന്നുള്ള ടി.എൻ. പ്രതാപനും അംഗമാണ്​.

വൈ.എസ്​.ആർ കോൺഗ്രസ്​ പാർട്ടി എം.പി വി. വിജയ്​ സായ്​ റെഡ്​ഡി അധ്യക്ഷനായ വാണിജ്യ സമിതിയിൽ കേരളത്തിൽ നിന്ന്​ വയലാർ രവിയും എം.പി. വീരേന്ദ്ര കുമാറും അംഗങ്ങളാണ്​. സമാജ്​വാദി പാർട്ടി നേതാവ്​ രാം ഗോപാൽ യാദവ്​ അധ്യക്ഷനായ ആരോഗ്യ കുടുംബക്ഷേമ സമിതിയിൽ എ.​കെ. ആൻറണിയും രമ്യ ഹരിദാസും പി.കെ. കുഞ്ഞാലിക്കുട്ടിയും അംഗങ്ങളായുണ്ട്​. ബി.ജെ.പി നേതാവ്​ ജഗദാംബിക പാൽ അധ്യക്ഷനായ നഗര വികസന സമിതിയിൽ കേരളത്തിൽ നിന്ന് ഹൈബി ഈഡനും ബെന്നി ബെഹനാനുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsindia newsRahul Gandhi
News Summary - BJP MPs replace Congress leaders as heads of key parliamentary panel-India news
Next Story