Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭർതൃവീട്ടുകാരുടെ...

ഭർതൃവീട്ടുകാരുടെ പീഡനം; ബി.ജെ.പി എംപിയുടെ മരുമകൾ ആത്മഹത്യക്ക്​ ശ്രമിച്ചു

text_fields
bookmark_border
Ankita
cancel

ലഖ്​നോ: ഭർതൃവീട്ടുകാരുടെ പീഡനത്തിൽ മനംനൊന്ത്​ ബി.ജെ.പി എം.പിയുടെ മരുമകളുടെ ആത്മഹത്യശ്രമം. യു.പി​യിലെ കൗശൽ കിഷോർ എം.പിയുടെ മരുമകൾ അങ്കിതയാണ്​ ആത്മഹത്യക്ക്​ ശ്രമിച്ചത്​.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കൈയ​ിലെ ഞരമ്പ്​ മുറിച്ച്​ ആത്മഹത്യക്ക്​ ശ്രമിച്ച അങ്കിത ലഖ്​നോവിലെ ആശുപത്രിയിൽ ചികിത്സയിലാണ്​. കൈയിൽ ബാ​ൻഡേജ​ുമായി ആശുപത്രി കിടക്കയിലിരിക്കുന്ന അങ്കിതയുടെ ചിത്രങ്ങൾ പുറത്തുവന്നു.

ആത്മഹത്യ ശ്രമത്തിന്​ മുമ്പ്​ അങ്കിത സമൂഹ മാധ്യമങ്ങളിൽ രണ്ടുവിഡിയോകൾ​ പോസ്റ്റ്​ ​ചെയ്​തിരുന്നു. ഭർത്താവ്​ ആയുഷ്​, എം.പി കൗശൽ കിഷോർ, ഭർതൃമാതാവും എം.എൽ.എയുമായ ജയ്​ ദേവി, ആയുഷിന്‍റെ സഹോദരൻ എന്നിവർക്കാണ്​ തന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്തമെന്നും ഒരു വിഡിയോയിൽ അങ്കിത പറയുന്നു. ആയുഷ്​ തന്നെ ഒറ്റിക്കൊടുത്തുവെന്നും വിഡിയോയിൽ അങ്കിത ആരോപിച്ചു. മോഹൻലാൽഗഞ്ച്​ ലോക്​സഭ മണ്ഡലത്തിൽനിന്നുള്ള എം.പിയാണ്​ കൗശൽ കിഷോർ. ആശുപത്രിയിൽ അങ്കിതയുടെ സുരക്ഷക്കായി വനിത പൊലീസുകാരെ നിയമിച്ചിട്ടുണ്ട്​.

കഴിഞ്ഞവർഷമായിരുന്നു അങ്കിതയുടെയും ആയുഷിന്‍റെയും പ്രണയവിവാഹം. ഇരുവരുടെയും ബന്ധത്തിൽ കുടുംബത്തിന്​ താൽപര്യമുണ്ടായിരുന്നില്ല. തുടർന്ന്​ ലഖ​്​നോവിൽതന്നെ വാടക വീടെടുത്തായിരുന്നു ഇരുവരുടെയും താമസം.

മാർച്ച്​ മൂന്നിന്​ ആയുഷിന്​ വെടിയേറ്റ്​ പരിക്കേറ്റിരുന്നു. എന്നാൽ തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ ആയുഷിന്‍റെ നാടകമാണെന്ന്​ കണ്ടെത്തിയിരുന്നു. ആശുപത്രിയിൽനിന്ന്​ മുങ്ങിയ ആയുഷിനെ മൻഡിയോൻ പൊലീസ്​ സ്​റ്റേഷനിൽ ഹാജരാക്കിയിരുന്നു.

Show Full Article
TAGS:BJP Suicide attempt UP MP Kaushal Kishore 
News Summary - BJP MPs daughter-in-law attempts suicide
Next Story