Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.പിമാർ...

എം.പിമാർ ഹാജരില്ലാത്തതിനാൽ ബില്ലിൽ കോൺഗ്രസ്​ ഭേദഗതി; വിശദീകരണം ആവശ്യപ്പെട്ട്​ അമിത്​ഷാ

text_fields
bookmark_border
എം.പിമാർ ഹാജരില്ലാത്തതിനാൽ ബില്ലിൽ കോൺഗ്രസ്​ ഭേദഗതി; വിശദീകരണം ആവശ്യപ്പെട്ട്​ അമിത്​ഷാ
cancel

ന്യൂഡല്‍ഹി: ബി.ജെ.പി എം.പിമാർ സ്​ഥിരമായി പാർലമ​െൻറ്​ സമ്മേളനത്തിൽ നിന്ന്​ വിട്ടു നിൽക്കുന്നതിനെതിരെ ദേശീയാധ്യക്ഷൻ അമിത്​ ഷാ. ജനങ്ങളെ സേവിക്കുന്നതിനായി തയാറെടുത്തവർ ആ ജോലി ചെയ്യണമെന്നും അല്ലാത്ത പക്ഷം ജനങ്ങളോടുള്ള വഞ്ചനയാകുമെന്നും അമിത്​ ഷാ പറഞ്ഞു. എം.പിമാർ പാർലമ​െൻറ്​ സമ്മേളനത്തിൽ നിന്ന്​ വിട്ടു നിൽക്കുന്നതിൽ​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമർഷമു​െണ്ടന്നും അമിത്​ ഷാ അറിയിച്ചു. 

പിന്നാക്കവിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബില്‍ പരിഗണിക്കുന്നതിനിടെ രാജ്യസഭയില്‍ ബി.ജെ.പി എം.പിമാര്‍ കൂട്ടത്തോടെ മുങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് കൊണ്ടുവന്ന ഭേദഗതി പാസായത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. അതി​​െൻറ പശ്​ചാത്തലത്തിൽ കൂടിയാണ്​ അമിത്​ ഷായുടെ പ്രതികരണം. 

മന്ത്രിമാര്‍ ഉള്‍പ്പടെ 30 ഓളം ബി.ജെ.പി എം.പിമാര്‍ കൂട്ടത്തോടെ സഭയില്‍ ഹാജരാകാതിരുന്നതാണ് ഭേദഗതി പാസാകുന്നതിന് ഇടവരുത്തിയത്​. അംഗങ്ങള്‍ ഹാജരാകാതിരുന്നത് മൂലം തിങ്കളാഴ്ച അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ല് പ്രതിപക്ഷത്തി​​െൻറ ഭേദഗതികളോടെ പാസാക്കേണ്ടിവന്നു. സംഭവത്തില്‍ അമിത് ഷാ എംപിമാരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്​. 

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ബില്‍. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ സര്‍ക്കാര്‍ എതിര്‍ത്തു. എന്നാൽ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. ഈ സമയം ഭരണപക്ഷത്ത് അംഗങ്ങള്‍ കുറവായതിനാല്‍ പ്രതിപക്ഷ ഭേദഗതികളോടെ ബില്‍ പാസായി. ഭരണഘടനാ ഭേദഗതി ബില്‍ പാസ്സാക്കുന്നതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ബില്ലിനെ തത്വത്തില്‍ പ്രതിപക്ഷവും പിന്തുണച്ചിരുന്നു. ഭേദഗതി പാസായതോടെ ബില്‍ വീണ്ടും ലോക്‌സഭയുടെ പരിഗണനക്ക്​ അയക്കും.

പിന്നാക്ക വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും കമ്മീഷന് കോടതിക്ക്​ തുല്യമായ അധികാര പദവി നല്‍കുന്നതാണ്​ ബില്‍. കമ്മീഷനിലെ എല്ലാം അംഗങ്ങളും പിന്നാക്ക വിഭാഗത്തില്‍നിന്നായിരിക്കണമെന്നും അതില്‍ ഒന്ന് സ്ത്രീ ആയിരിക്കണമെന്നുമുള്ള ഭേദഗതിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. അങ്ങനെ ചെയ്താല്‍ കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമാകുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അതിനെ എതിര്‍ത്തു.

തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ 74 വോട്ടുകൾ പ്രതിപക്ഷത്തിന് ലഭിച്ചു. എൻ.ഡി.എക്ക്​ 52 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. രാജ്യസഭയില്‍ എൻ.ഡി.എക്ക്​  86 അംഗങ്ങളും യു.പി.എക്ക്​ 63 അംഗങ്ങളുമാണുള്ളത്. മറ്റു പാര്‍ട്ടുകള്‍കൂടി പിന്‍തുണച്ചതോടെ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കുകയായിരുന്നു.

അംഗങ്ങള്‍ ഹാജരാകാതിരുന്നതു മൂലം സര്‍ക്കാരിന് രാജ്യസഭയില്‍ വലിയ തിരിച്ചടി നേരിട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാജ്യസഭയില്‍ ഹാജരാകാതിരുന്ന എം.പിമാരെ ഓരോരുത്തരെയും നേരില്‍ കണ്ട്​ അമിത് ഷാ വിശദീകരണം ചോദിക്കും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressAmit Shahbjp mpparlimentmalayalam newsBJPBJP
News Summary - bjp mp's absents at parliment: amit shah demand show cause -india news
Next Story