ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് അടൽ ബിഹാരി വാജ്പേയുടെ പേര് നൽകണമെന്ന് ബി.ജെ.പി എം.പി
text_fieldsന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് അടൽ ബിഹാരി വാജ്പേയുടെ പേര് നൽകാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തു നൽകി ബി.ജെ.പി എം.പി പ്രവീൺ ഖണ്ഡേൽവാൾ. ഒരു ആദർശ നേതാവിന്‍റെ പേര് റെയിൽവേ സ്റ്റേഷന് നൽകുന്നത് ലക്ഷക്കണക്കിന് ആൾക്കാർക്ക് പ്രചോദനമാകുമെന്നാണ് പ്രവീണിന്‍റെ വാദം.
വാജ്പേയ് ഏറെ നാൾ ജോലി ചെയ്യുകയും ഏറെ ആത്മ ബന്ധവുമുള്ള ഒരു സ്ഥലമെന്ന നിലക്ക് സ്റ്റേഷന് അദ്ദേഹത്തിന്‍റെ പേര് നൽകുന്നത് ദീർഘ കാലത്തെ അദ്ദേഹത്തിന്‍റെ ദേശത്തിനു വേണ്ടി മാറ്റി വെച്ച ജീവിതത്തെ ആദരിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.
മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ബംഗളൂരുവിലെ ക്രാന്തിവിര സങ്കോലി റയന്ന സ്റ്റേഷൻ എന്നിവക്കൊക്കെ മഹാൻമാരുടെ പേര് നൽകിയിട്ടുണ്ടെന്നും അതിനാൽ വാജ്പേയും അത്തരത്തിൽ ആദരത്തിനർഹനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തെപ്പോലൊരു മഹാന്‍റെ പേരു നൽകുന്നത് സ്റ്റേഷനിലൂടെ കടന്നു പോകുന്ന ഭാവി തലമുറക്കും പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചു നാളുകൾക്കു മുമ്പ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പഴയ ഡൽഹി റെയിൽവേ സ്റ്റേഷന് മഹാരാജ് അഗ്രസെൻ എന്ന് പേരു നൽകണമെന്ന് നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

