Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Tirath Singh Rawat
cancel
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി എം.പി തിരഥ്​...

ബി.ജെ.പി എം.പി തിരഥ്​ സിങ്​ റാവത്ത്​ ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി

text_fields
bookmark_border

ഡ​റാ​ഡൂ​ൺ: അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ൽ തി​ര​ഥ്​ സി​ങ്​ റാ​വ​ത്ത്​ എം.​പി​ ഉ​ത്ത​രാ​ഖ​ണ്ഡ്​ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റു. ഗ​വ​ർ​ണ​ർ ബേ​ബി റാ​ണി മൗ​ര്യ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ത്രി​വേ​ന്ദ്ര സി​ങ്​ റാ​വ​ത്ത്​ ചൊ​വ്വാ​ഴ്​​ച രാ​ജി​വെ​ച്ച ഒ​ഴി​വി​ലാ​ണ്​ ഇ​ദ്ദേ​ഹ​ത്തെ പാ​ർ​ട്ടി നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ൻ​സി​ങ്​ റാ​വ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ച​ത്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ര​മേ​ഷ്​ പൊ​ഖ്​​റി​യാ​ൽ നി​ഷാ​ങ്ക്, എം.​പി​മാ​രാ​യ അ​ജ​യ്​ ഭ​ട്ട്, അ​നി​ൽ ബ​ലൂ​നി എ​ന്നി​വ​രാ​യി​രു​ന്നു സാ​ധ്യ​ത​പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ.

സം​സ്ഥാ​ന​ ബി.​ജെ.​പി പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന തി​ര​ഥ്​ സി​ങ്​ റാ​വ​ത്തി​‍െൻറ പേ​ര്​ സ്ഥാ​ന​മൊ​ഴി​ഞ്ഞ മു​ഖ്യ​മ​ന്ത്രി ത്രി​വേ​ന്ദ്ര സി​ങ്​ റാ​വ​ത്താ​ണ്​ നി​ർ​ദേ​ശി​ച്ച​ത്. നി​ല​വി​ൽ ബി.​ജെ.​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഗ​ർ​വാ​ലി​ൽ​നി​ന്നു​ള്ള ലോ​ക്​​സ​ഭാം​ഗ​വു​മാ​ണ്. നേ​താ​ക്ക​ളും പാ​ർ​ട്ടി​യി​ലെ ഭൂ​രി​ഭാ​ഗം എം.​എ​ൽ.​എ​മാ​രും ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ത്രി​വേ​ന്ദ്ര സി​ങ്​ റാ​വ​ത്തി​നോ​ട്​ രാ​ജി​വെ​ക്കാ​ൻ ബി.​ജെ.​പി കേ​ന്ദ്ര നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ച​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​മാ​ണ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്.

ബി.ജെ.പി കേന്ദ്ര- സംസ്​ഥാന നേതൃത്വത്തിലേറെയും ത്രിവേന്ദ്ര സിങ്​ റാവത്തിന്‍റെ പ്രവർത്തനത്തോട്​​ താൽപര്യം കാണിച്ചിരുന്നില്ല. ഇദ്ദേഹം തുടർന്നാൽ 2022ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിയിലേക്ക്​ കാര്യങ്ങൾ എത്തുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ടായിരുന്നു.

തിങ്കളാഴ്ച ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയെ ത്രിവേന്ദ്ര സിങ്​ വസതിയിലെത്തി കണ്ടിരുന്നു. അമിത്​ ഷാ അടക്കമുള്ളവരുമായി നദ്ദ രണ്ടു റൗണ്ട്​ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു റാവത്തുമായി സംഭാഷണം.

നിലവിലെ സർക്കാറിന്‍റെ പ്രവർത്തനത്തിൽ അതൃപ്​തി രേഖപ്പെടുത്തി ഒരുപറ്റം നേതാക്കൾ കേന്ദ്ര​ നേതൃത്വത്തെ സമീപിച്ചിരുന്നു. എം.എൽ.എമാരും ത്രിവേന്ദ്രയുടെ രീതികളിൽ തൃപ്​തരല്ല​. ആർ.എസ്​.എസും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UttarakhandTrivendra Singh Rawattirath singh rawat
News Summary - BJP MP Tirath Singh Rawat will be the next Chief Minister of Uttarakhand
Next Story