ദക്ഷിണ കർണാടക കത്തിക്കുെമന്ന് ബി.ജെ.പി എം.പിയുടെ വിദ്വേഷ പ്രസംഗം
text_fieldsബംഗുളൂരു: ദക്ഷിണ കർണാടക ജില്ല കത്തിക്കുമെന്ന് കർണാടക ബി.ജെ.പി എം.പി നളിൻ കുമാർ കത്തീലിെൻറ വിദ്വേഷ പ്രസംഗം. പാർട്ടി പ്രവർത്തകെൻറ മരണവുമായി ബന്ധപ്പെട്ട പ്രതികളെ പിടികൂടണമെന്നാവശ്യെപ്പട്ട് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് എം.പിയുടെ വിദ്വേഷ പ്രസംഗം.
തങ്ങൾ ഉന്നയിച്ച ആവശ്യം മംഗലാപുരം പൊലീസ് കണക്കിലെടുക്കുന്നില്ലെങ്കിൽ ജില്ല കത്തിക്കുമെന്നാണ് ചുറ്റും കൂടിയിരുന്ന ജനങ്ങൾക്ക് മുമ്പാകെ പ്രസംഗിച്ചത്. ‘പത്തു ദിവസത്തിനുള്ളിൽ നിങ്ങൾക്ക് കുറ്റവാളികളെ പിടികൂടി ജനങ്ങളെ സംരക്ഷിക്കുന്നതിന് സാധിക്കുന്നില്ലെങ്കിൽ പിന്നെ ദക്ഷിണ കർണാടക ജില്ലക്ക് തീകൊടുക്കുകയാണ് ഞങ്ങൾക്കുള്ള വഴി’ എന്ന് അദ്ദേഹം പ്രസംഗിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. പ്രസംഗം കേട്ട് ജനങ്ങൾ കൈയടിക്കുന്നുമുണ്ട്.
കാർത്തിക് രാജ് എന്ന പാർട്ടി പ്രവർത്തകെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെ തുടർന്ന് കോജെ പൊലീസ് സ്റ്റേഷന് സമീപമാണ് ബി.ജെ.പി പ്രതിഷേധം അരങ്ങേറിയത്. രണ്ടുമാസം മുമ്പാണ് കാർത്തിക് കൊല്ലപ്പെട്ടത്. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
