ന്യൂഡൽഹി: കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ബി.ജെ.പി എം.പി സുരേഷ് പ്രഭു നിരീക്ഷണത്തിൽ. സൗദിയില്‍ നിന്ന് മടങ്ങിവന്ന അദ്ദേഹം 14 ദിവസത്തേക്ക് വീട്ടിൽ സ്വയം ഐസൊലേഷനിലേക്ക് പ്രവേശിക്കുകയായിരുന്നു.
മാർച്ച് പത്തിനാണ് സുരേഷ് പ്രഭു സൗദി അറേബ്യയിൽനിന്ന് തിരിച്ചെത്തിയത്. 'ജി 20 സൗദി അറേബ്യ' പരിപാടിക്ക് പോകുന്നതിന് മുമ്പും ശേഷവും കോവിഡ് പരിശോധന നടത്തിയിരുന്നുവെങ്കിലും നെഗറ്റീവാണ് ഫലം. എന്നിരുന്നാലും ഐസൊലേഷനിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു -സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു.