Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രിയങ്ക ഗാന്ധിക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍; ആളുകളെ ആക്രമിക്കും -സുബ്രഹ്മണ്യന്‍ സ്വാമി

text_fields
bookmark_border
പ്രിയങ്ക ഗാന്ധിക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍; ആളുകളെ ആക്രമിക്കും -സുബ്രഹ്മണ്യന്‍ സ്വാമി
cancel

ന്യുഡൽഹി: എ.​െഎ.സി.സി ജനറൽ സെക്രട്ടറിയായി നിയമിതയായ പ്രിയങ്ക ഗാന്ധിക്കെതിരെ ഗുരുതരമായ ആരോപണവുമായി മുതിർന്ന ബി.​െജ.പി നേതാവും എം.പിയുമായ​ സുബ്രഹ്​മണ്യൻ സ്വാമി. പ്രിയങ്കാ ഗാന്ധിക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന രോഗമാണെന് നും പൊതുജീവിതം നയിക്കാന്‍ ആവില്ലെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം.

‘‘പ്രിയങ്കാ ഗാന്ധിക്ക് ബൈപ ്പോളാര്‍ ഡിസോര്‍ഡറുണ്ട്. ആളുകളെ ആക്രമിക്കും. ഒരു പൊതു ജീവിതം നയിക്കാന്‍ അവര്‍ക്ക് ആവില്ല. എപ്പോഴാണ് അവരുടെ മാനസിക നില തെറ്റുന്നതെന്ന് ജനങ്ങള്‍ അറിഞ്ഞിരിക്കണം.” സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ബി.ജെ.പി നേതാക്കളില്‍ നിന്നുമുയർന്നത്​. പ്രിയങ്കക്ക് സൗന്ദര്യം മാത്രമാണ് കൈവശമുള്ളതെന്നും അത് വോട്ടായി മാറില്ലെന്നും ബീഹാര്‍ മന്ത്രി വിനോദ് നരേൻ പരിഹസിച്ചിരുന്നു. കോണ്‍ഗ്രസിന് നല്ല നേതാക്കള്‍ ഇല്ലാത്തതിനാലാണ്​ 'ചോക്ലേറ്റ് മുഖങ്ങളെ' തേടുന്നതെന്ന്​ ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയും വിമർശിച്ചിര​ുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bjp MP Subrahmanyan swami against priyanka gandhi said she felt bipolar dissorder -india news
Next Story