Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
BJP MP Slapping Wrestler On Stage At Sports Event Video
cancel
Homechevron_rightNewschevron_rightIndiachevron_rightദേശീയ ഗുസ്​തി...

ദേശീയ ഗുസ്​തി ചാമ്പ്യൻഷിപ്പ്​ പൊതുവേദിയിൽ യുവതാരത്തിന്‍റെ മുഖത്തടിച്ച്​ ബി.ജെ.പി എം.പി -വിഡിയോ

text_fields
bookmark_border

റാഞ്ചി: ഝാർഖണ്ഡിലെ റാഞ്ചിയിൽ ദേശീയ ചാമ്പ്യൻഷിപ്പിനിടെ ഗുസ്​തി താരത്തെ തല്ലുന്ന ബി.ജെ.പി എം.പിയുടെ ദൃശ്യങ്ങൾ പുറത്ത്​. ഗുസ്​തി ഫെഡറേഷൻ ഓഫ്​ ഇന്ത്യയുടെ പ്രസിഡന്‍റും ​േലാക്​സഭ എം.പിയുമായ ബ്രിജ്​ഭൂഷൺ ശരൺ സിങ്ങാണ്​ മർദനത്തിന്​ പിന്നിൽ. ​

സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്​റ്റേജിൽനിന്ന്​ പോകുന്നതിന്​ മുമ്പ്​ യുവ ഗുസ്​തി താരത്തിന്‍റെ മുഖത്ത്​ എം.പി രണ്ടുതവണ അടിക്കുന്നത്​ വിഡിയോയിൽ കാണാം. ഉത്തർപ്രദേശിലെ കൈസർഗഞ്ച്​ മണ്ഡലത്തെയാണ്​ ബ്രിജ്​ഭൂഷൺ സിങ്​ പ്രതിനിധീകരിക്കുന്നത്​.

അണ്ടർ 15 ദേശീയ ഗുസ്​തി ചാമ്പ്യൻഷിപ്പിലെ ആദ്യ ദിന പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു എം.പി. റാഞ്ചിയിലെ ശഹീദ്​ ഗണപത്​ റായ്​ ഇൻഡോർ സ്​റ്റേഡിയത്തിലായിരുന്നു മത്സരം.

പ്രായക്കൂടുതലാണെന്ന പേരിൽ ഗുസ്​തി താരത്തെ മത്സരത്തിൽ പ​ങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല. തുടർന്ന്​ മത്സരത്തിൽ പ​ങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി എം.പിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്ന്​​ ബ്രിജ്​ഭൂഷൺ ഗുസ്​തി താര​ത്തോട്​ കയർക്കുകയും മർദിക്കുകയുമായിരുന്നുവെന്ന്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wrestlerBJPBrij Bhushan Sharan Singh
News Summary - BJP MP Slapping Wrestler On Stage At Sports Event Video
Next Story