Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൈനികർക്കെതിരായ പരാമർശം; ബി.ജെ.പി എം.പി മാപ്പ് പറഞ്ഞു
text_fieldsbookmark_border
ന്യൂഡൽഹി: സൈനികർക്കെതിരായ മോശം പരാമർശത്തിൽ ബി.ജെ.പി എം.പി നേപാൾ സിങ് മാപ്പ് പറഞ്ഞു. തന്‍റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് എം.പി മാധ്യമങ്ങളോട് പറഞ്ഞു.
റാംപൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നേപാൾ സിങ് കഴിഞ്ഞ ദിവസമാണ് സൈനികർ മരിക്കേണ്ടവരാണന്ന തരത്തിൽ പരാമർശം നടത്തിയത്. ഇത് വിവാദമാകുകയായിരുന്നു.
താൻ സൈനികരെ അപമാനിച്ചിട്ടില്ല. പരാമർശത്തിൽ ഖേദം രേഖപ്പെടുത്തുന്നു. സൈനികർക്ക് വെടിയേൽക്കാതിരിക്കാൻ പുതിയ ഉപകരണം കണ്ടുപിടിക്കേണ്ടതുണ്ടെന്നാണ് തന്‍റെ പ്രസംഗത്തിൽ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
