Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'എനിക്ക്​ ശ്വസിക്കണം'...

'എനിക്ക്​ ശ്വസിക്കണം' -തൃണമൂലിൽ ചേർന്ന്​ ബി.ജെ.പി എം.പി സൗമിത്ര ഖാന്‍റെ ഭാര്യ; വിവാഹമോചനം നേടുമെന്ന്​ സൗമിത്ര ഖാൻ

text_fields
bookmark_border
Sujata Mondal Khan
cancel

കൊൽക്കത്ത: ബംഗാളിലെ ബി.ജെ.പി എം.പിയും ബംഗാള്‍ യുവമോര്‍ച്ച പ്രസിഡന്‍റുമായ സൗമിത്ര ഖാന്‍റെ ഭാര്യ സുജാത മൊണ്ഡല്‍ ഖാൻ ബി.ജെ.പി വിട്ട്​ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കൊല്‍ത്തയില്‍ നടന്ന ചടങ്ങില്‍ തൃണമൂല്‍ നേതാവും എം.പിയുമായ സൗഗത റോയി പാര്‍ട്ടി പതാക നല്‍കി അവരെ സ്വാഗതം ചെയ്തു. ഇതിനിടെ പാര്‍ട്ടി വിട്ട സുജാതക്കെതിരെ വിവാഹ മോചന ഹരജി ഫയല്‍ ചെയ്യുമെന്ന്​ സൗമിത്ര ഖാൻ പറഞ്ഞു.

ബി.ജെ.പിയില്‍ സ്ത്രീകൾക്ക്​ ബഹുമാനം ലഭിക്കുന്നില്ലെന്നാണ്​ പാർട്ടി വിടുന്നതിന്​ കാരണമായി സുജാത ചൂണ്ടിക്കാട്ടിയത്​. 'എനിക്ക് ശ്വസിക്കണം. എനിക്ക് ബഹുമാനം ലഭിക്കണം. കഴിവുള്ള ഒരു പാര്‍ട്ടിയുടെ കഴിവുറ്റ നേതാവാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വളരെ പ്രിയങ്കരിയായ ദീദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'- സുജാത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2014ൽ ബിഷ്​്​ണുപുർ മണ്ഡലത്തിൽ നിന്ന്​ ജയിച്ച സൗമിത്ര ഖാൻ നേ​രത്തേ തൃണമൂൽ നേതാവായിരുന്നു. കഴിഞ്ഞ വർഷമാണ്​ ബി.ജെ.പിയിൽ ചേരുന്നത്​. 2019I ബിഷ്ണുപുര്‍ മണ്ഡലത്തില്‍ നിന്ന് സൗമിത്ര ഖാന്‍ വിജയിച്ചത് സുജാതയുടെ പിന്തുണ കൊണ്ടാണ്. ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ തെരഞ്ഞെടുപ്പ് സമയത്ത് മണ്ഡലത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സൗമിത്ര ഖാനെ കോടതി തടഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ അഭാവത്തില്‍ സുജാതയാണ്​ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. ബി.ജെ.പി പ്രവര്‍ത്തകയായിരുന്ന സുജാത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടക്കം വേദി പങ്കിട്ടിട്ടുണ്ട്.

'എന്‍റെ ഭർത്താവ്​ പാർലമെന്‍റിലേക്ക്​ തെരഞ്ഞെടുക്കപ്പെടുന്നതിന്​ ഞാൻ ഒരുപാട്​ ത്യാഗം സഹിച്ചു. ശാരീരിക അക്രമണങ്ങൾ വരെ നേരിട്ടു. പക്ഷേ, തിരിച്ച്​ പാർട്ടിയിൽനിന്ന്​ അവഗണന മാത്രമാണ്​ ലഭിച്ചത്. എന്‍റെ ഭർത്താവ്​ ഒരിക്കൽ കാര്യങ്ങൾ ​തിരിച്ചറിയുമെന്നും തൃണമൂലിലേക്ക്​ തിരികെ വരുമെന്നുമാണ്​ എ​ന്‍റെ വിശ്വാസം' -മുൻ അധ്യാപികയായ സുജാത ചൂണ്ടിക്കാട്ടി. അതേസമയം, താൻ വിവാഹമോചനത്തിന്​ ഹരജി ഫയൽ ചെയ്യുമെന്ന്​ സൗമിത്ര ഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'പത്ത്​ വർഷത്തെ ബന്ധമാണ്​ രാഷ്​ട്രീയം മൂലം അവസാനിക്കുന്നത്​. ഞാൻ ബി.ജെ.പിക്കുവേണ്ടി കൂടുതൽ ശക്​തമായി പ്രവർത്തിക്കും'- സൗമിത്ര ഖാൻ പറഞ്ഞു.

നിരവധി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി ബി.ജെ.പിയില്‍ ചേര്‍ന്നതിന് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മറുപടിയാണ്​ സുജാതയുടെ കൂറുമാറ്റമെന്ന്​ കണക്കാക്കപ്പെടുന്നു. എം.എല്‍.എമാരും എം.പിമാരും ഉള്‍പ്പെടുന്ന 35 നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് കൂറുമാറിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കരുത്തനായ നേതാവായിരുന്ന സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ളവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് മമതാ ബാനര്‍ജി സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TMC-BJPSaumitra Khan MPSujata Mondal Khan
News Summary - BJP MP Saumitra Khan's wife Sujatha joins TMC; Saumitra to send divorce notice
Next Story