Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദീപാവലിക്ക് പടക്കംപൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റു; എം.പിയുടെ കൊച്ചുമകൾ മരിച്ചു
text_fieldsbookmark_border
Representative Image
ന്യൂഡൽഹി: ബി.ജെ.പി എം.പിയുടെ കൊച്ചുമകൾ പൊള്ളലേറ്റ് മരിച്ചു. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം. പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ആറുവയസുകാരി. ബി.ജെ.പിയുടെ പ്രയാഗ്രാജിലെ എം.പിയായ റീത്ത ബഹുഗുണ ജോഷിയുടെ കൊച്ചുമകളാണ് മരിച്ചത്.
ദീപാവലിക്ക് കൂട്ടുകാരോടൊപ്പം വീടിെൻറ ടെറസിൽനിന്ന് പടക്കം പൊട്ടിക്കുന്നതിനിടെ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. അവിടെനിന്ന് എയർ ആംബുലൻസ് വഴി ഡൽഹിയിലെ മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരത്തിൽ 60 ശതമാനം പൊള്ളലേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

