Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആക്രമണ കേസിൽ ബി.ജെ.പി എം.പിക്ക് രണ്ട് വർഷം തടവ്; ലോക്സഭാംഗത്വം നഷ്ടമാകും

text_fields
bookmark_border
Ramshankar Katheria
cancel

ആഗ്ര: 2011ലെ ആക്രമണ കേസിൽ ബി.ജെ.പി എം.പിക്ക് രണ്ട് വർഷം തടവുശിക്ഷ. രാംശങ്കർ കതേരിയക്കാണ് ആഗ്ര എം.പി/എം.എൽ.എ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം രാംശങ്കർ കതേരിയയുടെ ലോക്സഭാംഗത്വം നഷ്ടപ്പെട്ടു.

2011 നവംബർ 16ന് ഒരു മാളിലെ 'ടോറന്‍റ് പവർ' ഓഫിസ് തകർക്കുകയും ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും അപ്പീൽ പോകുമെന്നും കതേരിയ വ്യക്തമാക്കി.

ഉത്തർപ്രദേശിലെ ഇറ്റാവ ലോക്സഭ സീറ്റിൽ നിന്നാണ് രാംശങ്കർ കതേരിയ തെരഞ്ഞെടുക്കപ്പെട്ടത്. മുൻ കേന്ദ്ര സഹമന്ത്രിയും എസ്‌.സി-എസ്.ടി കമീഷൻ ചെയർമാനുമായിരുന്നു കതേരിയ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP MP Ramshankar Katheria gets 2-year jail term in assault case, may lose Lok Sabha membership
Next Story