Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി എം.പി രാം...

ബി.ജെ.പി എം.പി രാം സ്വരൂപ് ഫ്ലാറ്റിൽ​ മരിച്ച നിലയിൽ; ആത്മഹത്യയെന്ന്​ സംശയം

text_fields
bookmark_border
ram swarup sharma
cancel

ന്യൂഡൽഹി: ബി.ജെ.പി എം.പി രാം സ്വരൂപ്​ ശർമയെ ഡൽഹിയിലെ​ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ലോക്​സഭാംഗമാണ്​. 62 വയസായിരുന്നു.

​ആർ.എം.എൽ ആശുപത്രിക്ക്​ സമീപത്തെ ഗോമതി അപാർട്​മെന്‍റിലെ ഫ്ലാറ്റിലെ സീലിങ്​ ഫാനിൽ​ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്നാണ്​ പ്രാഥമിക നിഗമനം.

വാതിൽ ഉള്ളിൽ നിന്ന്​ പുട്ടിയ നിലയിലായിരുന്നു. പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു. റാം സ്വരൂപ്​ ശർമയുടെ നിര്യാണത്തെ തുടർന്ന്​ ബി.ജെ.പി പാർലമെന്‍ററി പാർട്ടി യോഗം റദ്ദാക്കി.

2014ലാണ്​ അദ്ദേഹം ആദ്യമായി പാർലമെന്‍റിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. 2019ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideFound Deadbjp mpRam Swaroop Sharma
News Summary - BJP MP Ram Swaroop Sharma Found Dead suspecting suicide
Next Story