Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെൻറിലും...

പാർലമെൻറിലും ഗോദ്​സെയെ ദേശഭക്തനാക്കി പ്രജ്ഞസിങ്​; പ്രതിഷേധം

text_fields
bookmark_border
പാർലമെൻറിലും ഗോദ്​സെയെ ദേശഭക്തനാക്കി പ്രജ്ഞസിങ്​; പ്രതിഷേധം
cancel

ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മ ഗാ​ന്ധി​യെ വ​ധി​ച്ച നാ​ഥൂ​റാം ഗോ​ദ്​​സ​യെ ലോ​ക്​​സ​ഭ​യി​ലും ദേ​ശ​ഭ​ക്​​ത​നെ​ന്ന് ​ വി​ശേ​ഷി​പ്പി​ച്ച്​ ബി.​ജെ.​പി എം.​പി പ്ര​ജ്ഞ സി​ങ്​ ഠാ​കു​ർ. ഇ​ത്​ പ്ര​തി​പ​ക്ഷ​ത്തി​​െൻറ ശ​ക്​​ത​മാ​യ പ്ര ​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ​സ്​​പെ​ഷ​ൽ പ്രൊ​ട്ട​ക്​​ഷ​ൻ ​ഗ്രൂ​പ്​ (എ​സ്.​പി.​ജി) ഭേ​ദ​ഗ​തി ബി​ല്ലി​​െൻറ ച ​ർ​ച്ച​ക്കി​ടെ എ​ന്തു​കൊ​ണ്ടാ​ണ്​ മ​ഹാ​ത്മ ഗാ​ന്ധി​യെ വ​ധി​ച്ച​തെ​ന്ന ഗോ​ദ്​​സെ​യു​ടെ ത​ന്നെ പ്ര​സ്​​താ​വ​ന ഡി.​എം.​കെ അം​ഗം എ. ​രാ​ജ, വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നി​ടെ ഒ​രു ദേ​ശ​ഭ​ക്ത​നെ​ക്കു​റി​ച്ച്​ ഉ​ദാ​ഹ​രി​ക്ക​രു​തെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ പ്ര​ജ്ഞ ത​ട​സ്സ​പ്പെ​ടു​ത്തി​യ​ത്​.

ഗാ​ന്ധി​ജി​യെ വ​ധി​ക്കു​ന്ന​തി​ന്​ 32 വ​ർ​ഷം മു​മ്പു​ത​ന്നെ പ​ക കൊ​ണ്ടു​ന​ട​ന്നി​രു​ന്നു​വെ​ന്ന്​ ഗോ​ദ്​​സെ​യു​ടെ കു​റ്റ​സ​മ്മ​ത​മാ​ണ്​ രാ​ജ വി​ശ​ദീ​ക​രി​ച്ച​ത്. പ്ര​ജ്ഞ സി​ങ്​ ത​ട​സ്സ​പ്പെ​ടു​ത്തി​യ​ത്​ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. പ്ര​ജ്ഞ​യെ ഏ​റെ നി​ർ​ബ​ന്ധി​ച്ച്​ മ​റ്റ്​ ബി.​ജെ.​പി അം​ഗ​ങ്ങ​ൾ അ​ട​ക്കി​യി​രു​ത്തു​ക​യാ​യി​രു​ന്നു. പ്ര​ജ്ഞ സി​ങ്ങി​​െൻറ പ​രാ​മ​ർ​ശം സ​ഭ​യു​ടെ രേ​ഖ​ക​ളി​ൽ​നി​ന്ന്​ സ്​​പീ​ക്ക​ർ നീ​ക്കി.

താ​ൻ പ​റ​ഞ്ഞ​ത്​ ശ്ര​ദ്ധ​യോ​ടെ കേ​ൾ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​ജ്ഞ പി​ന്നീ​ട്​ പ്ര​തി​ക​രി​ച്ച​ത്. വ്യാ​ഴാ​ഴ്​​ച സ​ഭ​യി​ൽ പ്ര​തി​ക​രി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, സ​ഭാ ന​ട​പ​ടി​ക​ൾ​ക്കി​ട​യി​ലും നാ​ഥു​റാം ഗോ​ദ്​​സെ​യെ ദേ​ശ​ഭ​ക്ത​നെ​ന്ന്​ പ്ര​ജ്ഞ സി​ങ്​ വി​ളി​ച്ച​ത്​ ബി.​ജെ.​പി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:godsepragya singhmalayalam newsindia news
News Summary - BJP MP Pragya Thakur Calls Nathuram Godse Patriot
Next Story