Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിസ്ത്യാനികൾക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കില്ലെന്ന് ബി.ജെ.പി എം.പി VIDEO

text_fields
bookmark_border
Gopal_Shetty
cancel

മുംബൈ: രാജ്യത്തെ ക്രിസ്ത്യാനികൾക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കുമില്ലെന്ന് ബി.ജെ.പി എം.പി. മുംബൈ നോർത്തിൽ നിന്നുള്ള എം.പി ഗോപാൽ ഷെട്ടിയാണ് ക്രിസ്ത്യാനികൾക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ക്രിസ്ത്യാനികൾ വിദേശികൾ (അഗ്രീസ്) ആണെന്ന് ഗോപാൽ ഷെട്ടി പറഞ്ഞു. ഹിന്ദുക്കളും മുസ് ലിംകളും മാത്രമാണ് സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പങ്കാളികളായിട്ടുള്ളതെന്നും ബി.ജെ.പി എം.പി ചൂണ്ടിക്കാട്ടി. 

ക്രിസ്ത്യാനികൾ ബ്രിട്ടീഷുകാരായിരുന്നു. അതിനാൽ അവർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ല. ഹിന്ദുക്കളും മുസ് ലിംകളും മാത്രമാണ് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടിയത് -ഗോപാൽ ഷെട്ടി വ്യക്തമാക്കി. ശിയ കബർസ്താൻ കമ്മിറ്റി സംഘടിപ്പിച്ച ഈദ് മിലാദ് പരിപാടിയിൽ പ്രസംഗിക്കവെയാണ് ക്രിസ്ത്യാനികൾക്കെതിരെ ബി.ജെ.പി എം.പി വിവാദ പരാമർശം നടത്തിയത്. 

Video Courtesy: Gallinews

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP MP Gopal Shetty Argued Christians played no role in India's freedom struggle -India News
Next Story