ന്യൂഡൽഹി: മഹാരാഷ്ട്രയിൽനിന്നുള്ള മുതിർന്ന ബി.ജെ.പി എം.പി ചിന്താമൻ വനാഗ (67) അന്തരിച്ചു. ചൊവ്വാഴ്ച ഡൽഹിയിലെ റാം മനോഹർ േലാഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. എന്നാൽ, വ്യാഴാഴ്ച നടക്കുന്ന കേന്ദ്ര സർക്കാറിെൻറ ബജറ്റ് അവതരണത്തിന് മുടക്കമുണ്ടാവില്ലെന്ന് പാർലമെൻററികാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സഭ ചേരുേമ്പാൾ വനാഗയുടെ വിയോഗത്തിലുള്ള അനുശോചനപ്രമേയം സ്പീക്കർ വായിക്കുമെന്നും അന്ന് പാർലമെൻറിൽ സിറ്റിങ്ങുകൾ ഒന്നും ഉണ്ടാകില്ലെന്നും അറിയിച്ചു.
കഴിഞ്ഞ വർഷം ഇ. അഹമ്മദ് എം.പിയുടെ മരണത്തെത്തുടർന്നും കേന്ദ്ര സർക്കാർ ബജറ്റ് അവതരണം മാറ്റിവെച്ചിരുന്നില്ല. മഹാരാഷ്ട്രയിലെ പൽഗാർ ലോക്സഭ മണ്ഡലത്തിൽനിന്നാണ് വനാഗ തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നു തവണ എം.പിയായിരുന്ന ഇദ്ദേഹത്തെ ഫിേറാസ്ഷാ റോഡിലെ വസതിയിൽ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു