ഉവൈസിയെ കെട്ടിത്തൂക്കി താടി വടിച്ച് ചന്ദ്രശേഖർ റാവുവിന് അയക്കും -ബി.ജെ.പി എം.പി
text_fieldsനിസാമാബാദ് (തെലങ്കാന): എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസിയെ ക്രെയ്നിൽ തലകീഴായി കെട്ടിത ്തൂക്കി താടി വടിച്ച് ചന്ദ്രശേഖർ റാവുവിന് അയച്ചുകൊടുക്കുമെന്ന് ബി.ജെ.പി എം.പിയുടെ ഭീഷണി. തെലങ്കാനയിലെ നിസാമാബാ ദിൽനിന്നുള്ള എം.പി ഡി. അരവിന്ദ് കുമാറിന്‍റേതാണ് ഭീഷണി.
ഡിസംബർ 25ന് അസദുദ്ദീൻ ഉവൈസിയുടെ നേതൃത്വത്തിലെ സംഘം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ സന്ദർശിച്ച് പൗരത്വ ഭേദഗതി നിയമം, എൻ.പി.ആർ, എൻ.ആർ.സി എന്നിവയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഇതിനുശേഷം നിസാമാബാദിൽ പൗരത്വ ഭേദഗതി നിയമത്തിനും എൻ.ആർ.സിക്കുമെതിരെ പൊതുയോഗം നടത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളിലാണ് ബി.ജെ.പി എം.പി പ്രകോപിതനായത്.
‘അസദുദ്ദീൻ ഉവൈസീ, ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. ഞാൻ നിങ്ങളെ തലകീഴായി ക്രെയ്നിൽ കെട്ടിത്തൂക്കും. നിങ്ങളുടെ താടി വടിച്ച് ചന്ദ്രശേഖർ റാവുവിന് അയച്ചുകൊടുക്കും.’
‘ബി.ജെ.പിയുടേതാണ് നിസാമാബാദ് എന്ന് ഉവൈസി ഓർത്തിരിക്കണം. ഒമ്പത് വര്‍ഷം മുന്‍പ് നിങ്ങളുടെ സഹോദരൻ അക്ബറുദ്ദീൻ ഉവൈസിയെ നിങ്ങൾ അറിയുന്നയാൾ തന്നെ കുത്തിയും വെടിവെച്ചും പരിക്കേല്‍പ്പിച്ചത് ഓര്‍ക്കുന്നുണ്ടോ? ഒമ്പത് വർഷങ്ങൾക്കു ശേഷവും നിങ്ങളുടെ സഹോദരൻ ചികിത്സയിലാണ്’ -അരവിന്ദ് കുമാർ ഭീഷണി മുഴക്കി.