Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപച്ചക്കള്ളവുമായി...

പച്ചക്കള്ളവുമായി ബി.ജെ.പി എം.പി; സത്യം വ്യക്​തമാക്കി പൊലീസും ഡോക്​ടറും

text_fields
bookmark_border
പച്ചക്കള്ളവുമായി ബി.ജെ.പി എം.പി; സത്യം വ്യക്​തമാക്കി പൊലീസും ഡോക്​ടറും
cancel

ബംഗളൂരു: കോവിഡ്​ ബാധിതരെക്കുറിച്ച്​ മതസ്​പർധ വളർത്തുന്ന പച്ചക്കള്ളവുമായി ബി.​ജെ.പി എം.പിയുടെ ട്വീറ്റ്​. തൊ ട്ടുപിന്നാലെ, എം.പിയുടെ ആരോപണങ്ങൾ തെറ്റാണെന്ന്​ തെളിയിച്ച്​ പൊലീസും ആശുപത്രി സൂപ്രണ്ടും. ദി ന്യൂസ്​ മിനുട് ട്​ എന്ന വാർത്ത പോർട്ടലാണ്​ എം.പിയുടെ വിദ്വേഷപ്രചാരണം തുറന്നുകാട്ടിയത്​​.

തബ്​ലീഗ്​ ജമാഅത്തിൽ പങ്കെടുത് ത്​ കോവിഡ്​ ബാധിച്ചവർ കർണാടക ബെലഗാവിയിൽ ആശുപത്രി ജീവനക്കാരോട് മോശമായി പെരുമാറുകയും തുപ്പുകയും ചെയ്​തെന്നാ ണ്​ ബി.ജെ.പി എം.പി ശോഭ കരന്ദ്‌ലജെ തിങ്കളാഴ്ച ട്വീറ്റ്​ ചെയ്​തത്​. ആശുപത്രി വാർഡിലൂടെ ഒരാൾ ആഹ്ലാദത്തോടെ നടക്കു ന്നതും ചിലർ ജനാലയിലൂടെ മൂന്ന്​ പേരോട്​ സംസാരിക്കുന്നതുമായ ദൃശ്യവും ഇതോ​െടാപ്പം പോസ്​റ്റ്​ ചെയ്​തിരുന്നു. വൈറസ്​ ബാധിതർ മറ്റുള്ളവരുമായി ഇടപഴകുന്നുവെന്ന്​ കാണിച്ചായിരുന്നു ഇത്​.

"ബെലഗാവിയിൽനിന്ന്​ നിസാമുദ്ദീൻ മർകസിൽ പങ്കെടുത്ത 70 പേരിൽ 8 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. മറ്റുള്ളവരുടെ ഫലം വരാനിരിക്കുന്നു. ക്വാറൻറൈൻ വാർഡുകളിൽ തബ്​ലീഗുകാർ നമ്മുടെ ആരോഗ്യ പ്രവർത്തകരോട് മോശമായി പെരുമാറുന്നു. നൃത്തം ചെയ്യുകയും തുപ്പുകയും ചെയ്യുന്നു. തബ്​ലീഗ്​ ജമാഅത്തി​​െൻറ ഉദ്ദേശ്യം അറിയാൻ രാഷ്ട്രം ആഗ്രഹിക്കുന്നു’ എന്നായിരുന്നു എം.പിയുടെ ട്വീറ്റ്​.

എന്നാൽ, ഈ ആരോപണങ്ങൾ ബെലഗാവി ഡെപ്യൂട്ടി പൊലീസ്​ കമ്മീഷണർ എസ്.ബി. ബോമ്മനഹള്ളി നിഷേധിച്ചു. ജില്ലയിൽ നിരീക്ഷണത്തിലുള്ള ആളുകൾ ആരോഗ്യ പ്രവർത്തകരോട്​ മോശമായി പെരുമാറിയതായി റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്ന്​ അദ്ദേഹം പറഞ്ഞു. ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ. വിനയ് ബാസ്തികോപ്പും എം.പിയുടെ വാദങ്ങൾ തള്ളി. നിസാമുദ്ദീനിൽ പങ്കെടുത്ത 33 പേരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളൂവെന്നും ഇതിൽ രോഗം സ്​ഥിരീകരിച്ച മൂന്നുപേരും പ്രത്യേകം ഐസൊലേഷൻ വാർഡുകളിലാണെന്നും ഡോക്​ടർ പറഞ്ഞു. ബാക്കിയുള്ളവരെ ഡിസ്ചാർജ് ചെയ്​തു. അവർ ജില്ല ഭരണകൂടത്തി​​െൻറ മേൽനോട്ടത്തിൽ ആശുപത്രിക്കു പുറത്ത്​ നിരീക്ഷണത്തിൽ തുടരും -ഡോ. വിനയ് പറഞ്ഞു.

"പ്രചരിക്കപ്പെടുന്ന വീഡിയോ, രോഗമില്ലെന്ന്​ തെളിഞ്ഞവരെ ആശുപത്രിയിൽനിന്ന്​ മാറ്റു​ന്ന വേളയിൽ ചിത്രീകരിച്ചതായിരിക്കും. രോഗികൾ ആശുപത്രിയിൽ സ്വതന്ത്രമായി കറങ്ങുന്നുവെന്നത് ശരിയല്ല. അവർ പ്രത്യേക​ വാർഡിലാണ്​. കൗൺസലിങ്ങും ചികിത്സയും നടക്കുന്നുണ്ട്​. നിലവിൽ അവരുടെ ആരോഗ്യനില തൃപ്​തികരമാണ്​ ” -ഡോക്​ടർ വാർത്തകുറിപ്പിൽ പറഞ്ഞു.

ഒറ്റപ്പെട്ട സംഭവങ്ങൾക്ക് മുസ്​ലിം സമുദായത്തെ കുറ്റപ്പെടുത്തരുതെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ശോഭയുടെ വിവാദ പ്രസ്താവനകൾ. ഉഡുപ്പി ചിക്കമംഗളൂരു എം.പിയായ ശോഭ കരന്ദ്‌ലജെ മുമ്പും വിദ്വേഷ പ്രസ്​താവനകൾ നടത്തിയിരുന്നു. മലപ്പുറത്തെ ബി.ജെ.പി കുടുംബത്തിന് വെള്ളം നിഷേധിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത നല്‍കിയതി​​െൻറ പേരില്‍ കേരള പൊലീസ്​ ഇവർ​ക്കെതിരെ കേസെടുത്തിരുന്നു.

Show Full Article
TAGS:Shobha Karandlaje tableeg jamaat covid 19 malayalam news 
News Summary - BJP MP’s claim that Jamaat attendees spit at Belagavi hospital staff is fake
Next Story