Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഡൽഹി പ്രതിഷേധത്തിനിടയിൽ കർണാടക മുഖ്യമന്ത്രിയെ തള്ളിമാറ്റി'; രാഹുൽ ഗാന്ധി കന്നഡിഗരെ അപമാനിച്ചെന്ന് ബി.ജെ.പി എം.എൽ.സി

text_fields
bookmark_border
ഡൽഹി പ്രതിഷേധത്തിനിടയിൽ കർണാടക മുഖ്യമന്ത്രിയെ തള്ളിമാറ്റി; രാഹുൽ ഗാന്ധി കന്നഡിഗരെ അപമാനിച്ചെന്ന് ബി.ജെ.പി എം.എൽ.സി
cancel

ബെംഗളൂരു: ഡൽഹിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ തള്ളിമാറ്റിയെന്നാരോപിച്ച് ബി.ജെ.പി രംഗത്ത്. 7.4 കോടി വരുന്ന കന്നഡിഗരുടെ ആത്മാഭിമാനത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും രാഹുൽ ഗാന്ധിയുടെ ഈ നടപടി കന്നഡിഗരോടുള്ള കടുത്ത അനാദരവാണെന്നും കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ ചീഫ് വിപ്പും ബി.ജെ.പി നേതാവുമായ എൻ. രവികുമാർ ആരോപിച്ചു. ചൊവ്വാഴ്ച ബെംഗളൂരുവിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

മുഖ്യമന്ത്രിയുമായി രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായും കടുത്ത വിയോജിപ്പുകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഡി.കെ. ശിവകുമാർ പ്രതിനിധീകരിക്കുന്നത് 7.4 കോടി ജനങ്ങളുടെ കൂട്ടായ അഭിമാനത്തെയും സ്വയം ആദരവിനെയുമാണെന്ന് രവികുമാർ എടുത്തുപറഞ്ഞു. പ്രതിഷേധ മാർച്ചിൽ രാഹുൽ ഗാന്ധി കാണിച്ചത് തികഞ്ഞ ധാർഷ്ട്യമാണെന്നും സ്വന്തം പാർട്ടിയിലെ ഒരു മുഖ്യമന്ത്രിയോട് പോലും അദ്ദേഹം അങ്ങേയറ്റത്തെ അനാദരവാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ ബി.ജെ.പിയുടെ ഈ വാദങ്ങൾ തള്ളി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തന്നെ നേരിട്ട് രംഗത്തെത്തി. രാഹുൽ ഗാന്ധി തന്നെ തള്ളിയിട്ടില്ലെന്നും വലിയ ജനത്തിരക്കായതിനാൽ പിന്നാലെ വന്ന വാഹനത്തിൽ കയറാൻ അദ്ദേഹം സ്നേഹത്തോടെ നിർദ്ദേശിക്കുക മാത്രമാണ് ചെയ്തതെന്നും ശിവകുമാർ ഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. 'ബി.ജെ.പിക്ക് എന്നോട് വല്ലാത്ത സ്നേഹമാണ്, അതുകൊണ്ടാണ് അവർ ഇത്തരം വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നത്,' എന്നും അദ്ദേഹം പരിഹസിച്ചു.

ഈ വിവാദങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ രാഹുൽ ഗാന്ധി ഒരുക്കിയ ഹൈ ടീ ചടങ്ങിനിടയിൽ എടുത്ത ചിത്രങ്ങൾ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പങ്കുവെച്ചു. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം വളരെ സൗഹൃദപരമായി നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പാർട്ടിക്കുള്ളിൽ യാതൊരു ഭിന്നതയുമില്ലെന്ന് വ്യക്തമാക്കാനും അദ്ദേഹം ശ്രദ്ധിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP MLC says Rahul Gandhi insulted Kannadigas by pushing Chief Minister
Next Story