Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജസ്ഥാനിൽ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ബി.ജെ.പി എം.എൽ.എമാരുടെ യോഗം ഇന്ന്

text_fields
bookmark_border
എം.എൽ.എമാരെ റിസോർട്ടിൽ താമസിപ്പിക്കാനുള്ള തീരുമാനം ബി.ജെ.പി ഒഴിവാക്കിയിരുന്നു
രാജസ്ഥാനിൽ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ബി.ജെ.പി എം.എൽ.എമാരുടെ യോഗം ഇന്ന്
cancel

ജയ്പൂർ: രാജസ്ഥാൻ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ബി.ജെ.പി എം.എൽ.എമാരുടെ യോഗം ഇന്ന് നടക്കും. ജയ്പൂരിലെ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ എല്ലാ എം.എൽ.എമാർക്കും പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്യും. എം.എൽ.എമാർക്ക് പുറമേ ബി.ജെ.പിയുടെ പ്രധാന നേതാക്കളും പങ്കെടുക്കും.

എം.എൽ.എമാരെ റിസോർട്ടിൽ താമസിപ്പിക്കാനുള്ള തീരുമാനം ബി.ജെ.പി ഒഴിവാക്കിയിരുന്നു. കോൺഗ്രസിൽ സചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിൽ ധാരണയായതിനെ തുടർന്നാണ് തങ്ങളുടെ എം.എൽ.എമാരെ റിസോർട്ടിൽ താമസിപ്പിക്കാനുള്ള തീരുമാനം ബി.ജെ.പി ഒഴിവാക്കിയത്.

ആഗസ്റ്റ് 14ന് നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ നേരത്തെ ഗവർണർ കൽരാജ് മിശ്ര മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് അനുമതി നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story