Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ പരിക്കേറ്റ ഡോക്ടറെ ബി.​െജ.പി എം.എൽ.എ ആശുപത്രിയിലെത്തിച്ചില്ല; ചികിത്സ കിട്ടാതെ ​ഡോക്​ടർ മരിച്ചു

text_fields
bookmark_border
വാഹനാപകടത്തിൽ പരിക്കേറ്റ ഡോക്ടറെ ബി.​െജ.പി എം.എൽ.എ ആശുപത്രിയിലെത്തിച്ചില്ല; ചികിത്സ കിട്ടാതെ ​ഡോക്​ടർ മരിച്ചു
cancel

ചിക്​ മംഗളൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്​ റോഡിൽ കിടന്ന ഡോക്​ടറെ ബി.​െജ.പി നേതാവായ എം.എൽ.എയും കൈയൊഴിഞ്ഞു. ചികിത്സ കിട്ടാൻ വൈകിയ ഡോക്​ടർക്ക ജീവൻ നഷടമായി. കോവിഡ്​ ചികിത്സ രംഗത്ത്​ സജീവമായ മുതിർന്ന മെഡിക്കൽ ഓഫീസർ ഡോ. രമേശ് കുമാറാണ്​ അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചത്​. തരിക്കേരെ എം.എൽ.എ ഡി.എസ് സുരേഷാണ്​ അപകടമുണ്ടായി റോഡിൽ കിടന്ന ഡോക്​ടറെ തിരിഞ്ഞ്​ നോക്കാൻ പോലും മടിച്ചത്​.

ഡ്യൂട്ടി കഴിഞ്ഞ്​ വീട്ടിലേക്ക്​ ബൈക്കിൽ മടങ്ങുന്നതിനിടയിലാണ്​ ഡോ. രമേശ്​ കുമാറിനെ അജ്ഞാത വാഹനം ഇടിക്കുന്നത്​. സംഭവം നടന്ന്​ അൽപസമയത്തിനകം എം.എൽ.എയും വാഹനവും അപകടസ്ഥലത്തെത്തിയിരുന്നു. വാഹനം അൽപദ​ൂരം മാറ്റി നിർത്തിയെങ്കിലും എം.എൽ.എ ഡി.എസ് സുരേഷ്​ വാഹനത്തിന്​ പുറത്തിറങ്ങാൻ പോലും തയാറായില്ല.

എം.എൽ.എയുടെ ഗൺമാൻ പുറത്തിറങ്ങി അപകട സ്ഥലത്ത്​ വന്ന്​ നോക്കിയ ശേഷം ആംബുലൻസിനെ വിളിക്കുകയായിരുന്നു. 20 മിനിട്ട്​ കഴിഞ്ഞാണ്​ ആംബുലൻസ്​ അപകടസ്ഥലത്തെത്തുന്നത്​. അത്​ വരെ വാഹനത്തിലിരുന്ന എം.എൽ.എ സ്വന്തം വാഹനത്തിൽ ഡോക്​ടറെ ആശുപത്രിയിലെത്തിക്കാനെ സംഭവസ്ഥലം സന്ദർശിക്കാനോ തയറായില്ല. ചികിത്സകിട്ടാൻ വൈകിയതോടെ ഡോക്​ടർ റോഡിൽ കിടന്ന്​ മരിച്ചിരുന്നു. എം.എൽ.എ ഡോക്​ടറെ ആശുപത്രിയിലെത്തിക്കാൻ പോലും തയറാകാതെ സ്വന്തം വാഹനത്തിൽ ഇരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. പത്ത്​ മിനിട്ട്​ നേര​െത്തെയെങ്കിലും ആശുപത്രിയിലെത്തി​ച്ചിരുന്നെങ്കിൽ ഡോക്​ടറുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന്​ ആരോഗ്യമേഖലയിലുള്ളവർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLAInhumaneBJP
News Summary - BJP MLA was not ready to help the road accident victim
Next Story