Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസ്‌ലിം ജനസംഖ്യ വർധിക്കുന്നു; എല്ലാ ഹിന്ദുക്കളും വീടുകളിൽ ലൈസൻസുള്ള തോക്ക് സൂക്ഷിക്കണം: ബിജെപി എംഎൽഎ

text_fields
bookmark_border
T. Raja Singh
cancel
camera_alt

ടി. രാജാ സിങ്

ഹൈദരാബാദ്: ഒരു കുടുംബത്തിൽ രണ്ടു കുട്ടികൾ മാത്രം എന്ന ജനസംഖ്യാ നിയന്ത്രണ നിയമം രാജ്യത്ത് നടപ്പിലാക്കിയില്ലെങ്കിൽ, എല്ലാ ഹിന്ദു കുടുംബങ്ങളും വീടുകളിൽ ലൈസൻസുള്ള തോക്കുകൾ സൂക്ഷിക്കണമെന്ന ആഹ്വാനവുമായി ഗോശാമഹൽ എംഎൽഎ ടി. രാജാ സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരാൻ ആവശ്യപ്പെട്ടുകൊണ്ട് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

അടുത്ത 15 മുതൽ 20 വർഷത്തിനുള്ളിൽ ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ മൂന്നിരട്ടിയായി വർധിക്കുമെന്ന ഒരു വാർത്താറിപ്പോർട്ട് ഉദ്ധരിച്ചാണ് രാജാ സിങ് വിവാദ പ്രസ്താവന നടത്തിയത്. ജനസംഖ്യാ നിയന്ത്രണ നിയമം പാസാക്കിയില്ലെങ്കിൽ രാജ്യത്തെ ഹിന്ദുക്കളുടെ സ്വത്തുക്കൾക്കോ പെൺമക്കൾക്കോ സുരക്ഷയുണ്ടാകില്ലെന്നും ഹിന്ദുക്കൾ അരക്ഷിതരാകുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിലെ 'തോക്ക് സംസ്‌കാരത്തെ' ചൂണ്ടിക്കാട്ടിയ അദ്ദേഹം, അവിടെ എല്ലാ വീടുകളിലും ലൈസൻസുള്ള തോക്കുകൾ ഉണ്ടെന്നും രാജ്യത്തുടനീളമുള്ള ഹിന്ദുക്കൾ ഇതേ പാത പിന്തുടരണമെന്നും ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതമായ കണക്കുകൾ നിരത്തി വർഗീയ വിദ്വേഷം പരത്താനും ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾക്ക് പ്രേരിപ്പിക്കാനുമാണ് ഈ പ്രസ്താവനയിലൂടെ ശ്രമിക്കുന്നതെന്ന് വിവിധ കോണുകളിൽ നിന്നും മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും ശക്തമായ വിമർശനം ഉയരുന്നുണ്ട്.

രാഷ്ട്രീയ ജീവിതത്തിലുടനീളം നിരവധി വിവാദ പ്രസ്താവനകളിലൂടെയും കേസുകളിലൂടെയും വാർത്തകളിൽ നിറഞ്ഞുനിന്ന ബിജെപി നേതാവാണ് ടി. രാജാ സിങ്. 2009ൽ ഹൈദരാബാദിൽ മുൻസിപ്പൽ കൗൺസിലറായി രാഷ്ട്രീയം ആരംഭിച്ച അദ്ദേഹം, ആദ്യം തെലുങ്കുദേശം പാർട്ടിയിലായിരുന്നു. 2014ലാണ് ബിജെപിയിൽ ചേർന്നത്. ഹൈദരാബാദിലെ ഗോശാമഹൽ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി വിജയിച്ചുവരുന്ന നേതാവാണിദ്ദേഹം.

പ്രകോപനപരമായ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2022 ആഗസ്റ്റിൽ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെത്തുടർന്ന് അറസ്റ്റിലാവുകയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് തെരഞ്ഞെടുപ്പിന് മുമ്പ് സസ്പെൻഷൻ പിൻവലിച്ചു. കൂടാതെ 2025 ജൂണിൽ പാർട്ടിയുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

മുമ്പ് തനിക്കെതിരായ കേസുകളുടെ പേരിൽ പൊലീസ് തോക്ക് ലൈസൻസ് നിഷേധിച്ചതിനെതിരെ രാജാ സിങ് വിമർശനം ഉന്നയിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ പൊലീസ് അനുവദിച്ച ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കാൻ നിർദ്ദേശിച്ചപ്പോഴും അദ്ദേഹം ലൈസൻസ് വിഷയം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP MLA Calls for Licensed Guns in Hindu Homes Amid Population Row
Next Story