രാമക്ഷേത്ര നിർമാണം മുടക്കിയാൽ ഹജ്ജ് തീർത്ഥാടകരെ തടയും–ബി.ജെ.പി എം.എൽ.എ
text_fieldsലഖ്നോ: അയോധ്യയിൽ രാമക്ഷേത്രം നിർമാണം തടഞ്ഞാൽ മുസ്ലിം വിശ്വാസികളെ ഹജ്ജ് തീർത്ഥാടനത്തിനും സമ്മതിക്കില്ലെന്ന് ബി.ജെ.പി എം.എൽ.എ ബ്രിജ്ഭൂഷൺ രജ്പുത്. ‘‘രാമക്ഷേത്രം നിർമിക്കാൻ അനുമതിയില്ലെങ്കിൽ ഉത്തർ്പ്രദേശിലെ മുസ്ലിംകളെ ഹജ്ജ് തീർത്ഥാടനത്തിനു പോകാനും ഹിന്ദുക്കൾ അനുവദിക്കരുത്. ഹജ്ജിനു സർക്കാർ അനുവദിക്കുന്ന സബ്സിഡിയും നിർത്തലാക്കണം’’– രജ്പുത് ഫേസ്ബുക്ക് വിഡിയോയിലൂടെ അഭിപ്രായപ്പെട്ടു.
മുസ്ലിംകൾക്ക് പാകിസ്താൻ കിട്ടിയിട്ടും നിരവധിപേർ ഇവിടെ തന്നെ തങ്ങുകയാണ്. ഭാരതം ഹിന്ദുക്കളുടേതാണ്. ഭാരതത്തിലെ നൂറുകോടി ജനങ്ങൾ രാമക്ഷേത്രം നിർമിക്കുമെന്ന് പ്രതിജ്ഞയെടുക്കണം. അസദുദ്ദീൻ ഉവൈസിയെ പോലുള്ള രാജ്യദ്രോഹികളെ പാകിസ്താനിലേക്ക് അയക്കണമെന്നും ബ്രിജ്ഭൂഷൺ രജ്പുത് പറഞ്ഞു.
ഉത്തർപ്രദേശിലെ ചക്രകാരിയിൽ നിന്നുള്ള ജനപ്രതിനിധിയാണ് ബ്രിജ്ഭൂഷൺ. മതവിദ്വേഷമുണ്ടാക്കുന്ന വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച എം.എൽ.എക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
