Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎരിതീയിൽ എണ്ണ...

എരിതീയിൽ എണ്ണ ഒഴിക്കും; ഇത്​ രാഷ്​ട്രീയമാണ്​ - കർണാടക ബി.ജെ.പി എം.എൽ.എ

text_fields
bookmark_border
എരിതീയിൽ എണ്ണ ഒഴിക്കും; ഇത്​ രാഷ്​ട്രീയമാണ്​ - കർണാടക ബി.ജെ.പി എം.എൽ.എ
cancel

ബംഗളൂരു: കർണാടക സഖ്യ സർക്കാറി​െല അനിശ്​ചിതാവസ്​ഥ മുതലെടുക്കാൻ എരിതീയിൽ എണ്ണ ഒഴിക്കുകയാണ്​ ബി.ജെ.പി എന്ന്​ പാ ർട്ടി എം.എൽ.എ. ചിക്കമംഗളൂരുവിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ സി.ടി രവിയാണ്​ സഖ്യ സർക്കാറിൽ വിള്ളൽ വീഴ്​ത്താൻ പാർട്ടി ശ്രമിക്കുന്നുണ്ടെന്ന്​ സമ്മതിച്ചത്​.

കുതിരക്കച്ചവടത്തിന്​ ബി.ജെ.പി ശ്രമിക്കുന്നുവെന്ന കോൺഗ്രസ്​ ആരോപ ണം നിഷേധിച്ച്​ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ ബി.എസ്​ യെദിയൂരപ്പ രംഗ​െത്തത്തിയതിനു പിറകെയാണ് ​എരിതീയിൽ പാർട്ടി എണ്ണയൊഴിക്കുകയാണെന്ന്​ എം.എൽ.എ തന്നെ സമ്മതിച്ചത്​.

ജെ.ഡി.എസിനും കോൺഗ്രസിനുമിടയിൽ പുകയുന്ന തീ ആളിക്കത്തിക്കാനാണ്​ ശ്രമിക്കുന്നത്​. സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിക്കും അവസരമുണ്ട്​. ഇത്​ രാഷ്​ട്രീയമാണ്​. അല്ലാതെ​ ജീവകാരുണ്യ പ്രവർത്തനമല്ല - കർണാടക ബി.ജെ.പി ജനറൽ സെക്രട്ടറിയായ സി.ടി രവി പറഞ്ഞു.

ഞങ്ങൾ 104 സീറ്റുകളിൽ ജയിച്ചു. ചെറിയ കണക്കുകൾ ഉപയോഗിച്ച്​ നിങ്ങൾ സർക്കാർ രൂപീകരിച്ചു. കോൺഗ്രസിലും ജെ.ഡി.എസിലും ഭിന്നിപ്പുണ്ട്​. ആ തീയിൽ എണ്ണയൊഴിക്കുക എന്നത്​ ഞങ്ങളുടെ രാഷ്​ട്രീയമാണ്​. എം.എൽ.എമാർ കോൺഗ്രസിനും ജെ.ഡി.എസിനും ഒപ്പം നിൽക്കുന്നില്ലെങ്കിൽ ബി.ജെ.പിയെ കുറ്റപ്പെടുത്തരുത്​ - സി.ടി രവി പറഞ്ഞു.

ഒരു എം.എൽ.എയും ബി.ജെ.പിക്കൊപ്പം പോയിട്ടില്ല എന്നാണ്​ കോൺഗ്രസി​​​െൻറ അവകാശ വാദം. എന്നാൽ എം.എൽ.എമാരെ ചാക്കിട്ടു പിടിക്കുന്നുവെന്ന ആരോപണവും കോൺഗ്രസും ജെ.ഡി.എസും അതിനിടെ ഉന്നയിക്കുന്നുമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

ലേലം വിളിച്ചിട്ടാണോ കുതിരക്കച്ചവടം നടത്തിയിട്ടാണോ 2006ൽ ​െജ.ഡി.എസ്​ വിട്ട്​ സിദ്ധരാമയ്യ കോൺഗ്രസിൽ ചേർന്നത്​? അന്ന്​ നിങ്ങൾ കളിച്ച കളി ഇന്ന്​ ഞങ്ങൾ കളിക്കുന്നുവെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka govtmalayalam newsPoachingCT RaviBJPBJP
News Summary - BJP MLA Says Adding 'Fuel to Fire' is Party's Way of Doing Politics - India News
Next Story