Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുസഫർനഗർ കലാപം: ബി.ജെ.പി എം.എൽ.എക്ക് ക്ലീൻചിറ്റ്
text_fieldsbookmark_border
ന്യൂഡൽഹി: ഉത്തർപ്രേദശിൽ യോഗി ആദിത്യനാഥ് സർക്കാർ വന്നതിനു പിന്നാലെ, മുസഫർനഗർ കലാപവുമായി ബന്ധപ്പെട്ട കേസിൽ ബി.ജെ.പി എം.എൽ.എ സംഗീത് സോമിന് പൊലീസിെൻറ ക്ലീൻചിറ്റ്. സംഗീത് സോമിനെതിരെ തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. നൂറോളം പേർ കൊല്ലപ്പെടുകയും പതിനായിരങ്ങൾ കൂട്ട പലായനം ചെയ്യേണ്ടിവരുകയും ചെയ്ത 2013ലെ മുസഫർനഗർ കലാപം ആളിക്കത്തിച്ചത് സംഗീത് സോം ഉൾപ്പെടെയുള്ളവർ പ്രചരിപ്പിച്ച തെറ്റായ വിഡിയോയും സന്ദേശങ്ങളുമാണ്. പാകിസ്താനിലോ, അഫ്ഗാനിസ്താനിലോ നടന്ന സംഭവത്തിെൻറ വിഡിയോ ദൃശ്യം മുസഫർനഗറിലേതെന്ന നിലയിൽ പ്രചരിപ്പിക്കുകയായിരുന്നു. ജനക്കൂട്ടം രണ്ടു യുവാക്കളെ തല്ലിക്കൊല്ലുന്നതായിരുന്നു ദൃശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
