ജനങ്ങൾ വെള്ളപ്പൊക്കത്തിൽ വലയുേമ്പാൾ എം.എൽ.എമാർ ബംഗളൂരുവിലേക്ക് പറന്നെന്ന് ബി.ജെ.പി
text_fieldsഅഹ്മദാബാദ്: ഗുജറാത്തിൽ ജനങ്ങൾ വെള്ളപ്പൊക്കത്തിൽ വലയുേമ്പാൾ എം.എൽ.എമാർ ബംഗളൂരുവിൽ റിസോർട്ടിൽ ആഘോഷിക്കാൻ പോയെന്ന വിമർശനവുമായി ബി.ജെ.പി. തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള അത്യാഗ്രഹം കാരണം അഹ്മദ് പേട്ടലാണ് എം.എൽ.എമാരെ കടത്താനുള്ള തീരുമാനമെടുത്തതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ആേരാപിച്ചു.
സോണിയയുടെ പുത്രസ്നേഹം കോൺഗ്രസിനെ രാജ്യത്തുതന്നെ ഇല്ലാതാക്കി. രാജ്യസഭ സീറ്റ് സംരക്ഷിക്കാനുള്ള പേട്ടലിെൻറ അത്യാഗ്രഹം ഗുജറാത്തിൽ കോൺഗ്രസിെന ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, സംസ്ഥാനത്ത് തങ്ങളുടെ എം.എൽ.എമാരും അവരുടെ കുടുംബാംഗങ്ങളും പീഡിപ്പിക്കപ്പെട്ടതിനാലാണ് അവർക്ക് ഗുജറാത്ത് വിടേണ്ടിവന്നതെന്ന് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച കോൺഗ്രസ് നേതാവ് അഹ്മദ് പേട്ടൽ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
