Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിനെ...

കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രം; കുടിച്ച്​ കാണിച്ച്​ ബി.ജെ.പി എം.എൽ.എ

text_fields
bookmark_border
കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രം; കുടിച്ച്​ കാണിച്ച്​  ബി.ജെ.പി എം.എൽ.എ
cancel

ലഖ്​നോ: കോവിഡി​െൻറ രണ്ടാം തരംഗം രാജ്യത്ത്​ അതിതീ​വ്രമായി തുടരുന്നതിനിടെ രോഗബാധ പ്രതിരോധിക്കാൻ എല്ലാവരും ഗോമൂത്രം കുടിക്കണമെന്ന വിചിത്ര നിർദേശവുമായി യു.പി ഭൈരയിലെ ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ്​. ഗോമൂത്രം കുടിക്കുന്നതി​െൻറ വിഡിയോയും എം.എൽ.എ പങ്കുവെച്ചു.

പലരും 18 മണിക്കൂർ ജോലി ചെയ്യുന്നതി​െൻറ രഹസ്യം ഗോമൂത്രമാണ്​. രാവിലെ വെറും വയറ്റിലാണ്​ ഗോമൂത്രം കുടിക്കേണ്ടത്​. അതിന്​ ശേഷം അരമണിക്കൂർ നേരത്തേക്ക്​ മറ്റ്​ ഭക്ഷണ പദാർഥങ്ങളൊന്നും കഴിക്കരുത്​. ശാസ്​ത്രം വിശ്വസിച്ചാലും ഇല്ലെങ്കിലും താൻ ഗോമൂത്രത്തി​െൻറ രോഗം മാറ്റാനുള്ള കഴിവിൽ വിശ്വസിക്കുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു.

വെള്ളത്തിൽ ചേർത്താണ്​ ഗോമൂത്രം കുടിക്കേണ്ടത്​. നേരിട്ട്​ ഇത്​ ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പതഞ്​ജലിയുടെ ഗോമൂത്രം പരീക്ഷിക്കാം. കോവിഡിന്​ മാത്രമല്ല ഹൃദയസംബന്ധമായ രോഗങ്ങൾക്കും ഗോമൂത്രം ഔഷധമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - BJP MLA recommends drinking cow urine to stop Covid spread, demonstrates on camera
Next Story