ഒരു ബി.ജെ.പി എം.എൽ.എ കൂടി തൃണമൂലിൽ, ഒരാഴ്ചക്കിടെ ബി.ജെ.പി വിടുന്ന മൂന്നാമത്തെ എം.എൽ.എ
text_fieldsകൊൽക്കത്ത: ബംഗാൾ ബി.ജെ.പിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. കാളിയഗഞ്ച് നിയമസഭ മണ്ഡലത്തിലെ എം.എൽ.എയായ സൗമൻ റോയാണ് ശനിയാഴ്ച തൃണമൂലിൽ ചേർന്നത്.
ഒരാഴ്ചക്കിടെ ബി.ജെ.പി വിടുന്ന മൂന്നാമത്തെ എം.എൽ.എയാണ് സൗമൻ റോയ്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂലിലെത്തുന്ന ആകെ എം.എൽ.എമാരുടെ എണ്ണം നാലായി.
''ചില പ്രത്യേക കാരണങ്ങളാലാണ് ഞാൻ ബി.ജെ.പിക്കുവേണ്ടി ജനവിധി തേടിയത്. പക്ഷേ എന്‍റെ ആത്മാവും ഹൃദയവും തൃണമൂലിനോട് ചേർന്നാണിരുന്നത്. മമത ബാനർജിക്ക് കരുത്ത് പകരാനാണ് ഞാൻ വീണ്ടും വന്നിരിക്കുന്നത്'' -സൗമൻ റോയ് പറഞ്ഞു.
ബി.ജെ.പിയുടെ സംസ്കാരം ബംഗാൾ സംസ്കാരവുമായി ചേർന്ന് പോകില്ലെന്ന് സൗമൻ റോയി തൃണമൂലിലെത്തിയ ശേഷം പ്രതികരിച്ചു. ഈ ആഴ്ചയിൽ തന്നെ ബി.ജെ.പി എം.എൽ.എമാരായ തന്മയ് ഘോഷ്, ബിശ്വജിത്ത് ദാസ് എന്നിവർ തൃണമൂലിൽ ചേർന്നിരുന്നു. ജൂണിൽ ബി.ജെ.പിയുടെ സമുന്നത നേതാവും എം.എൽ.എയുമായ മുകുൾ റോയ് തൃണമൂലിൽ തിരിച്ചെത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

