Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമെഴുകുതിരി കത്തിച്ചാൽ...

മെഴുകുതിരി കത്തിച്ചാൽ കൊറോണ മരിക്കും -ബി.ജെ.പി എം‌.എൽ.‌എ

text_fields
bookmark_border
മെഴുകുതിരി കത്തിച്ചാൽ കൊറോണ മരിക്കും -ബി.ജെ.പി എം‌.എൽ.‌എ
cancel
camera_alt???.?. ??????? ???.??.??

മൈസുരു: എല്ലാവരും മെഴുകുതിരി കത്തിക്കുമ്പോൾ കൊറോണ വൈറസ് മരിക്കുമെന്ന് മൈസുരുവി​ലെ ബി.ജെ.പി എം‌.എൽ.‌എ എസ്.എ. രാം ദാസ്. ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം ജനങ്ങൾ മെഴുകുതിരികൾ കത്തി ക്കുമ്പോൾ വീട്ടിലെ വൈറസുകൾ അതിലേക്ക് ആകർഷിക്കപ്പെടും. പ്രാണികൾ വെളിച്ചത്തിലേക്ക് പറന്ന്​ ചാകുന്നത്​ പോലെ വൈറസുകളും മെഴുകുതിരി ചൂടേറ്റ്​ മരിക്കും -രാംദാസ് പറഞ്ഞു.

ത​​െൻറ നിരീക്ഷണങ്ങൾ ശാസ്ത്രീയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഏപ്രിൽ 22ന് ജനത കർഫ്യൂ ദിവസം കൈയടിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനും രാംദാസ്​ “ശാസ്ത്രീയ” വിശകലനം നൽകിയിരുന്നു. ൈകയടിക്കു​േമ്പാൾ ശരീരത്തിൽ ഉണ്ടാകുന്ന താപവും ​ ശബ്ദവും വൈറസുകളെ കൊല്ലുമെന്നായിരുന്നു അദ്ദേഹത്തി​​െൻറ കണ്ടുപിടിത്തം.

അതേസമയം, പ്രധാനമന്ത്രിയുടെ നിർദേശത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത്​ ഖേദകരമാണെന്ന്​ മൈസൂർ സയൻസ് ഫൗണ്ടേഷൻ സെക്രട്ടറി ജി.ബി. സന്തോഷ് കുമാർ പറഞ്ഞു. ജനങ്ങളിൽ ആത്മവിശ്വാസം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൈയ്യടിക്കാനും വിളക്കുകൾ കത്തിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്​്​തത്​. നിർഭാഗ്യവശാൽ, അന്ധവിശ്വാസത്തി​​െൻറ വളർച്ചക്ക്​ ഇത് തെറ്റായി വ്യാഖ്യാനിക്കുകയാണ്​ -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPcovid 19ramdasIndia News
News Summary - bjp mla climes lighting candles will kill virus
Next Story