Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'കുങ്കുമം ഇടുന്നില്ല,...

'കുങ്കുമം ഇടുന്നില്ല, പൂജ ചെയ്യാൻ കഴിയുന്നില്ല'; തന്‍റെ അമ്മയെ ക്രിസ്​ത്യാനികൾ മതം മാറ്റിയെന്ന്​ ബി.ജെ.പി എം.എൽ.എ

text_fields
bookmark_border
goolihatti shekhar
cancel

ബംഗളുരു: തന്‍റെ അമ്മയെ ക്രിസ്​ത്യൻ മിഷണറിമാർ മതം മാറ്റിയെന്ന്​ ആരോപിച്ച്​ ബി.ജെ.പി എം.എൽ.എ ഗൂലിഹട്ടി ശേഖർ രംഗത്ത്​. തന്‍റെ അമ്മയെ ബ്രയിൻ വാഷ്​ ചെയ്​ത്​ ക്രിസ്​ത്യാനിയാക്കിയെന്നാണ്​ ഹൊസദുഗ എം.എൽ.എ കൂടിയായ ഗൂലിഹട്ടി ശേഖറി​ൈന്‍റ ആരോപണം.

''ക്രിസ്​ത്യൻ മിഷണറിമാർ ഹൊസദുർഗ നിയമസഭ മണ്ഡലത്തിൽ വ്യാപകമായി മതം മാറ്റം നടത്തുകയാണ്​. അവർ 18000 മുതൽ 20000 ഹിന്ദുക്കളെ വരെ ക്രിസ്​ത്യാനികളാക്കി. അവർ തന്‍റെ അമ്മയെ വരെ മതം മാറ്റി. അവർ ഇപ്പോൾ നെറ്റിയിൽ കുങ്കുമം ചാർത്താൻ വിസമ്മതിക്കുകയാണ്​. എന്‍റെ അമ്മയുടെ മൊബൈൽ റിങ്​ടോൺ വരെ ക്രിസ്​ത്യൻ പ്രാർഥന ഗീതമാക്കി. ഇപ്പോൾ വീട്ടിൽ പൂജ നടത്താൻ വരെ പ്രയാസമാണ്​. അമ്മയോടെന്തെങ്കിലും പറഞ്ഞാൽ അവർ ജീവിതം അവസാനിപ്പിക്കുമെന്ന്​ പറയുകയാണ്'' -ശേഖർ ആരോപിച്ചു.

ഇതിന്​ പിന്നാലെ മത പരിവർത്തന നിയന്ത്രണ ബിൽ പാസാക്കാ​െനാരുങ്ങുകയാണ്​ കർണാടക. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ചൊവ്വാഴ്ച ഇതുസംബന്ധിച്ച പ്രസ്​താവന ഇറക്കി​. മുൻ സ്​പീക്കറും നഗ്​തൻ എം.എൽ.എയുമായ ദേവാനന്ദും സംസ്ഥാനത്ത്​ വ്യാപക മതപരിവർത്തനം നടത്തുകയാണെന്ന്​ ആരോപിച്ചു. നേരത്തേ ഉത്തർ പ്രദേശ്​, മധ്യപ്രദേശ്, ഗുജറാത്ത്​ അടക്കമുള്ള സംസ്ഥാനങ്ങൾ മതപരിവർത്തനത്തിനെതിരെ നിയമം പാസാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christian missionariesBJPGulihatty D Shekhar
News Summary - bjp MLA claims Christian missionaries got his mother converted
Next Story