ദലിത് സ്ത്രീകളെ തല്ലിയ ബി.ജെ.പി എം.എൽ.എക്കെതിരെ േകസ്
text_fieldsരുദ്രപൂർ: ദലിത് സ്ത്രീകളെ തല്ലുകയും ജാതിപറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തതിന് ഉത്തരാഖണ്ഡിൽ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്. സംഭവത്തിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് എം.എൽ.എ രാജ്കുമാർ തുക്രാലിനെതിരെ പട്ടികജാതി-വർഗ പീഡനം തടയൽ നിയമപ്രകാരം കേസെടുത്തത്. രണ്ട് ബി.ജെ.പി നേതാക്കളും പ്രതികളാണ്. ദമ്പതികൾ തമ്മിലെ തർക്കം പരിഹരിക്കാൻ എം.എൽ.എയുടെ വീട്ടിൽ ചേർന്ന യോഗത്തിനിടെയാണ് സംഭവം.
ചർച്ചക്കിടെ വരെൻറയും വധുവിെൻറയും കുടുംബക്കാർ തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ, പ്രകോപിതനായ എം.എൽ.എ ചില സ്ത്രീകളെ തല്ലുകയായിരുന്നു. ഇതുസംബന്ധിച്ച് രാം കിഷോർ എന്നയാൾ നൽകിയ പരാതിയിലാണ് കേസെടുത്തതെന്ന് ഉധംസിങ് നഗർ എസ്.എസ്.പി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
